Latest NewsNewsIndia

ഇന്ധനവില സംബന്ധിച്ച് പുതിയ തീരുമാനവുമായി കേന്ദ്രം , അതനുസരിച്ച് രാജ്യം മുഴുവന്‍ ഒറ്റവില

ന്യൂഡല്‍ഹി : ഇന്ധനവില സംബന്ധിച്ച് പുതിയ തീരുമാനവുമായി കേന്ദ്രം. ഇന്ധനവില ജി.എസ്.ടി. പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്നാണ് കേന്ദ്രം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ജി.എസ്.ടി പരിധിയില്‍ വന്നാല്‍ രാജ്യമാകെ ഒറ്റ വിലയാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാം. ഇതിന് സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായം വേണം. നിയമഭേദഗതി ആവശ്യമില്ലെന്നും ധനമന്ത്രി പറഞ്ഞു.

Read Also : ഇന്ധനവില കുതിച്ചുയരുമ്പോഴും നികുതി കുറയ്ക്കില്ലെന്ന പിടിവാശിയില്‍ സംസ്ഥാന സര്‍ക്കാര്‍; വ്യക്തമാക്കി തോമസ് ഐസക്

അതേസമയം, ഇന്ധനവില കുതിച്ചുയരുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് ഇന്ധനനികുതി കുറയ്ക്കാത്തതെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

കേരളം ഇന്ധനനികുതി ഇതുവരെ വര്‍ദ്ധിപ്പിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരാണ് ഇന്ധനവില കൂട്ടിയത്. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുമ്പോള്‍ വില കുറയ്ക്കാനാകില്ല. ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് സംസ്ഥാനത്തിന് എതിര്‍പ്പില്ലെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button