KeralaLatest NewsNews

ഇന്ധനവില കുതിച്ചുയരുമ്പോഴും നികുതി കുറയ്ക്കില്ലെന്ന പിടിവാശിയില്‍ സംസ്ഥാന സര്‍ക്കാര്‍; വ്യക്തമാക്കി തോമസ് ഐസക്

തിരുവനന്തപുരം: ഇന്ധനവില കുതിച്ചുയരുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് ഇന്ധനനികുതി കുറയ്ക്കാത്തതെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

Read Also : കൊച്ചച്ഛന്‍ അരുണുമായി കൊല്ലപ്പെട്ട രേഷ്മയ്ക്ക് പ്രണയബന്ധം ഉണ്ടായിരുന്നുവെന്ന് പൊലീസ്

കേരളം ഇന്ധനനികുതി ഇതുവരെ വര്‍ദ്ധിപ്പിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരാണ് ഇന്ധനവില കൂട്ടിയത്. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുമ്പോള്‍ വില കുറയ്ക്കാനാകില്ല. ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് സംസ്ഥാനത്തിന് എതിര്‍പ്പില്ലെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.

ഇന്ധനവില വര്‍ദ്ധനയില്‍ കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് പരിഹാരം കാണേണ്ട വിഷയമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button