Latest NewsNewsIndiaCrimeNews Story

ഭീമ കോറേഗാവ് കേസിൽ വരവര റാവുവിന് ജാമ്യം

ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം

 

മുംബൈ : ഭീമ കൊറേഗാവ് കേസിൽ കവി വരവരറാവിന് മുംബൈ െൈഹക്കോടതി ജാമ്യം അനുവദിച്ചു. 80 കാരനായ വരവരറാവുവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ആറുമാസത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ചുമാസങ്ങളായി ആരോഗ്യപരമായി വളരെയധികം പ്രശ്‌നങ്ങളുണ്ട്.
ആരോഗ്യനിലമമോശമായതിനെ തുടർന്ന് ജയിലിൽ നിന്ന് നാനാവതി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇക്കാരണത്താലാണ് ജാമ്യാപേക്ഷ നല്കിയത്. ജാമ്യാപേക്ഷ പരിഗണിച്ച കോടതി ആരോഗ്യപരമായ കാര്യങ്ങളിൽ ചില മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. നിലവിലെ അവസ്ഥയിൽ അദ്ദേഹത്തെ ജയിലിലേക്ക് തിരികെ അയക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആറുമാസത്തിന് ശേഷം ജാമ്യം നീട്ടികിട്ടാൻ അപേക്ഷ നല്കാമെന്നും കോടതി പറഞ്ഞു.

Read Also : ‘തൂക്കുമന്ത്രിസഭക്ക് സാധ്യത, കേരളരാഷ്ട്രീയത്തെ മാറ്റി മറിക്കുന്ന വ്യക്തികള്‍ ബിജെപിയില്‍ ചേരും’: സുരേന്ദ്രന്‍

ഭീമ കോർഗാവ് യുദ്ധത്തിന്റെ 200-ാം വാർഷികാഘോഷങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിന്റെ സുത്രധാരകരിൽ ഉൾപ്പെട്ടതായി ആരോപിച്ചാണ് വരവരറാവുവുൾപ്പെടെയുള്ളവർ ജയിലിൽ കഴിയുന്നത്. ഭീമ കോർഗാവ് യുദ്ധത്തിന്റെ 200-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ദളിതർക്കെതിരെ ഉയർന്ന ജാതിക്കാരായ മറാത്ത വിഭാഗക്കാർ അക്രമം അഴിച്ചുവിട്ടതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും കൊലചെയ്യപ്പെടുകയും ചെയ്ത സംഭവം, ജനുവരി ഒന്നിന്റെ വിജയദിവസ് ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു

വിജയ്ദിവസം മഹാരാഷ്ട്രയുടെ ചരിത്രത്തിൽ സ്വാതന്ത്ര്യസമരകാലത്തെ മറക്കാനാവാത ഏടാണ്. 1818ലാണ് മറാത്തികളുടെ പെഷ്വ സൈന്യവും ദളിത് വിഭാഗക്കാർ അണിനിരന്ന ഈസ്റ്റ് ഇന്ത്യാ സൈന്യവും തമ്മിലുള്ള ഭീമ കോർഗാവ് യുദ്ധം നടന്നത്. ദളിതർ അണിനിരന്ന സൈന്യം പെഷ്വ സൈന്യത്തിന് മേൽ നേടിയ വിജയത്തിന്റെ ഓർമ്മയ്ക്കായാണ് എല്ലാ ജനുവരി ഒന്നിനും വിജയ് ദിവസ് ആയി ആചരിക്കുന്നത്. തോക്കുകളുമുണ്ടായിരുന്നു. പൂനെ ഭരിച്ചിരുന്ന പെഷ്വ ബജിറാവു രണ്ടാമനും ബറോഡയിലെ ഗെയ്ക്ക്വാർഡും തമ്മിലുള്ള പ്രശ്‌നത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇടപെട്ടു. തുടർന്ന് ഗെയ്ക്ക്വാർഡിന് ലഭിക്കുന്ന വരുമാനവും കൂടുതൽ ധാന്യങ്ങളും തങ്ങൾക്ക് നൽകണമെന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി പെഷ്വയോട് ആവശ്യപ്പെട്ടു. ഇങ്ങനെയാണ് യുദ്ധത്തിന്റെ തുടക്കം.

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായ ശേഷം എൻസിപി – കോൺഗ്രസ് – ശിവസേന സഖ്യസർക്കാർ പ്രഖ്യാപിച്ച പ്രധാന തീരുമാനങ്ങളിൽ ഒന്ന് ഭീമ കൊറെഗാവ് കേസ് അവസാനിപ്പിക്കുമെന്നതാണ്. എൻ.സി.പി.ക്ക് ഇതിൽ ഉറപ്പും നൽകിയിരുന്നു ശിവസേന. എന്നാൽ കേന്ദ്രസർക്കാർ കേസ് എൻഐഎയ്ക്ക് കൈമാറിയതോടെ സംസ്ഥാന സർക്കാരിന് ഇടപെടാൻ കഴിഞ്ഞില്ല. കേന്ദ്രവുമായി ഇടഞ്ഞു നിൽക്കുന്ന ശിവസേനയ്ക്ക് സമ്മർദ്ദം ചെലുത്താനും വഴികളടഞ്ഞു.

ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാർഷികത്തിൽ 2018 ജനുവരി ഒന്നിനുണ്ടായ സംഘർഷങ്ങളുമായും അതിനു മുന്നോടിയായി നടന്ന എൽഗാർ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ടെന്നാരോപിച്ച് 2018 ഓഗസ്തിലാണ് വരവരറാവുവിനെ പുണെ പോലീസ് അറസ്റ്റുചെയ്യുന്നത്. ഇടയക്ക് ജാമ്യത്തിലിറങ്ങിയെങ്കിലും അതേവർഷം നവംബറിൽ വീണ്ടും തടങ്കലിലായ റാവുവിന് നാളിതുവരെയും ജാമ്യം അനുവദിച്ചിരുന്നില്ല.
വരവരറാവുവിന് മറവിരോഗം ഉൾപ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നു. ജയിലയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതോടെയാണ് കോടതിയിൽ ബന്ധുക്കൾ നല്കിയ പരാതിയനുസരിച്ച് സർക്കാർ ആശുപത്രിയായ ജെ.ജെ.ആശുപത്രിയിലേക്കും അവിടെ നിന്ന് നാനാവതി ആശുപത്രിയിലേക്കും മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button