KeralaLatest NewsNews

പി.എസ്.സി നിയമനം; ഉദ്യോഗസ്ഥതല ചർച്ചയിലെ ഉറപ്പുകൾ രേഖാമൂലംലഭിച്ചില്ലെങ്കിൽ സമരം ശക്തമാക്കാൻ ഉദ്യോഗാർത്ഥികൾ

ഉദ്യോഗസ്ഥതല ചർച്ചയുടെ ഭാഗമായുള്ള ഉത്തരവ് ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല ചർച്ചയിലെ ഉറപ്പുകൾ ഇന്ന് വൈകുന്നേരത്തിന് മുൻപ് രേഖാമൂലം ലഭിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് എൽജിഎസ് ഉദ്യോഗാർത്ഥികൾ. അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കാനാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.

എന്നാൽ, ഉദ്യോഗസ്ഥതല ചർച്ചയുടെ ഭാഗമായുള്ള ഉത്തരവ് ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രി എ.കെ.ബാലന്റെ വാക്കുകളിൽ പ്രതീക്ഷ പ്രതീക്ഷ പുലർത്തുന്നുവെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.

പതിനാറാം ദിവസത്തിലേക്ക് കടക്കുന്ന സിപിഒ റാങ്ക് ഹോൾഡേഴ്സും, സർക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുവെന്ന് വ്യക്തമാക്കി. കെഎസ്ആർടിസി മെക്കാനിക്കൽ ഗ്രേഡ് ഉദ്യോഗാർത്ഥികളുടെയും നോൺ അപ്രൂവഡ് ടീച്ചേഴ്സിസിന്റെയും സമരങ്ങളും സെക്രട്ടേറിയറ്റ് നടയിൽ പുരോഗമിക്കുകയാണ്. ഉദ്യോഗാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും, ശബരീനാഥും നടത്തുന്ന നിരാഹാര സമരം ഒരാഴ്ച്ച പിന്നിട്ടു. അതേസമയം, യുവമോർച്ച ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button