Latest NewsKeralaIndiaNews

ഖജനാവിൽ അഞ്ചിൻ്റെ പൈസ ഇല്ലെന്ന് ധനമന്ത്രി; പരസ്യ പ്രചാരണത്തിനായി പൊടിച്ചത് കോടികൾ

സാമ്പത്തിക പ്രതിസന്ധിയാണെന്നും ഖജനാവ് കാലിയാണെന്നും കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഭരണം അവസാനിക്കാൻ വെറും 2 മാസം മാത്രം ശേഷിക്കുമ്പോഴും സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയുള്ള പരസ്യ പ്രചാരണത്തിന് മാത്രമായി കോടികൾ ധൂർത്തടിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് റിപ്പോർട്ടുകൾ.

Also Read:ഹിന്ദുത്വം എന്നത് അപകര്‍ഷതാ ബോധത്തോടെ ഉച്ചരിക്കേണ്ട വാക്കല്ല , ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും : വി.മുരളീധരന്‍

നാലരക്കോടി രൂപയാണ് പരസ്യപ്രചാരണത്തിന് മാത്രമായി മാറ്റി വെച്ചിരിക്കുന്നത്. സ്പെഷ്യൽ പിആർ ക്യാംപയിൻ എന്ന പേരിൽത്തന്നെ തുക അനുവദിച്ച് കൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് പുറത്തുവന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ചെലവ് ചുരുക്കൽ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ തന്നെയാണ് സർക്കാരിൻ്റെ ഈ ധൂർത്തെന്ന ആരോപണവും ഉയരുന്നുണ്ട്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ പിന്നെ സർക്കാരിന് നേരിട്ട് പരസ്യങ്ങൾ നൽകാൻ കഴിയില്ല. ഇത് മുന്നിൽ കണ്ട് കൊണ്ടാണ് കോടികൾ ചെലവഴിച്ച് സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി ഇപ്പോൾ പ്രചാരണം നടക്കുന്നത്. സിനിമാ താരങ്ങളെക്കൊണ്ട് വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് പുകഴ്ത്തുന്നതിനായി മാത്രം 18 ലക്ഷം രൂപയോളമാണ് ചിലവാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Also Read:ഇന്ത്യയിലേയ്ക്ക് വരാനൊരുങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ നടപ്പിലാകുന്ന തീരുമാനങ്ങൾ

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് ധനമന്ത്രി ആവർത്തിക്കുമ്പോഴാണ് പിആർ ക്യാമ്പയിനുകൾക്കായി കോടികൾ ചെലവഴിക്കുന്നത്. കഴിഞ്ഞ ദിവസം, ഇന്ധനവില കുതിച്ചുയരുമ്പോഴും നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി ഇതിനായി കൂട്ടുപിടിച്ചത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ആയിരുന്നു. സാമ്പത്തിക സ്ഥിതി മോശമാണെന്നും ആയതിനാൽ ഇന്ധനനികുതി കുറയ്ക്കാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button