Latest NewsKeralaNewsIndia

അടുത്ത മുഖ്യമന്ത്രിയാര്? കെ. സുരേന്ദ്രനും രമേശ് ചെന്നിത്തലയും ഒപ്പത്തിനൊപ്പം; സർവ്വേ ഫലം പുറത്ത്

ആരായിരിക്കണം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി?

ആരായിരിക്കണം കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യം തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉയർന്നിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പ്രീ പോൾ സർവ്വേയിൽ പങ്കെടുത്തവർക്ക് കൂടുതലും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മതിയെന്ന അഭിപ്രായമാണുള്ളത്. 39 ശതമാനം വോട്ടുകൾ നേടി പിണറായി തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു. പിണറായി ‘മികച്ച ഭരണാധികാരി, നേരെ വാ നേരെ പോ എന്ന നയം’ ആണെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്.

തൊട്ടുപിന്നാലെ 18 ശതമാനം വോട്ടുമായി ഉമ്മൻ ചാണ്ടി പട്ടികയിൽ ഇടം പിടിച്ചു. മൂന്നാം സ്ഥാനത്ത് അപ്രതീക്ഷമായി ഒരാൾ കടന്നുവന്നു, ശശി തരൂർ. തരൂർ മുഖ്യമന്ത്രി ആകണമെന്ന് അഭിപ്രായപ്പെട്ടത് 9 ശതമാനം പേരാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇരുട്ടടി കിട്ടിയ ഫലമാണിതെന്ന് പറയാം. അഞ്ചാം സ്ഥാനത്തെത്തിയ രമേശ് ചെന്നിത്തലയ്ക്ക് ​6 ശതമാനം പേരുടെ വോട്ടുകളാണ് ലഭിച്ചത്. ചെന്നിത്തലയുടെ ഐശ്വര്യ യാത്ര കൊണ്ട് ഒന്നും നേടാനായിട്ടില്ല എന്ന പ്രതീതിയാണ് ഇത് നൽകുന്നത്. ചെന്നിത്തലയേക്കാൾ മുഖ്യമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യൻ ശശി തരൂർ, ഉമ്മൻ ചാണ്ടി എന്നിവരാണെന്ന് ഫലം പറയുന്നു.

Also Read: കേരളം ആര് പിടിക്കും? മുന്നണികളെ ആശങ്കയിലാഴ്ത്തി സർവ്വേകൾ പുറത്ത്

ഏഴ് ശതമാനം വോട്ടുമായി കെ കെ ശൈലജ പട്ടികയിൽ നാലാം സ്ഥാനത്തെത്തി. തൊട്ടുപിന്നാലെ കെ സുരേന്ദ്രനും 6 ശതമാനം പേരുടെ പിന്തുണ നേടി അഞ്ചാം സ്ഥാനത്തെത്തി. അതേസമയം, ഇവരൊന്നുമല്ല മുഖ്യമന്ത്രി ആകേണ്ടത് എന്ന് അഭിപ്രായപ്പെട്ടത് 9 ശതമാനം ആളുകളാണ്. എൽ ഡി എഫിൽ നിന്നും രണ്ട് പേർ പട്ടികയിൽ ഇടം നേടി. പിണറായി വിജയൻ, കെ കെ ശൈലജ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച എൽ ഡി എഫിൻ്റെ ആളുകൾ.

എല്‍ ഡി എഫിന് ഭരണത്തുടര്‍ച്ചയെന്ന് സമ്മതിക്കുന്ന ടെലിവിഷന്‍ സര്‍വ്വേ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് നേട്ടമുണ്ടാക്കാനാകുമെന്ന് പ്രീ-പോള്‍ സർവ്വേ ഫലം പറയുന്നു. ‘മെട്രോമാന്‍’ ഇ.ശ്രീധരന്‍ ബിജെപിയില്‍ അംഗമാകാന്‍ തീരുമാനിച്ചത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് ഗുണകരമായി ഭവിക്കുമെന്നാണ് പ്രീ-പോൾ സർവ്വേ ഫലം നൽകുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button