KeralaLatest NewsNews

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും കൊവിഡ് വാക്സിൻ ഉറപ്പാക്കും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ഇലക്ഷൻ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ മുന്നണി പോരാളികളായാണ് കണക്കാക്കുന്നത്

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇതിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥർക്കും കൊവിഡ് വാക്സിൻ ഉറപ്പാക്കും. തെരഞ്ഞെടുപ്പിൽ കേന്ദ്രസേനയുടെ സഹായം ആവശ്യമായതിനാൽ കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.

ഇലക്ഷൻ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ മുന്നണി പോരാളികളായാണ് കണക്കാക്കുന്നത്. അതിനാലാണ് എല്ലാ ഉദ്യോഗസ്ഥർക്കും കൊവിഡ് വാക്സിൻ നിർബന്ധമാക്കുന്നത്.

മാത്രമല്ല, കള്ളവോട്ട് തടയുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കും. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കും.
സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തണമെന്നും ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവരെ എന്തുകൊണ്ട് നിയോഗിച്ചു കൂടായെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ വിശദീകരണം തേടുമെന്നും ടിക്കാറാം മീണ പറഞ്ഞു. പോളിംഗ് ഏജന്റുമാർക്ക് പൂർണ സംരക്ഷണം ഏർപ്പെടുത്തും. പ്രശ്‌ന ബാധിത ബൂത്തുകളുള്ള മലബാർ മേഖലയിൽ കേന്ദ്രസേനയെ കൂടുതലായി വിന്യസിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button