KeralaLatest NewsNews

ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനം ; കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ട് വി.മുരളീധരന്‍

വിശ്വാസ്യതയുളള സ്ഥാപനമാണോ ഇഎംസിസിയെന്ന് അറിയുന്നതിനായി ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു

തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ട് കേന്ദ്രമന്ത്രി വി.മുരളീധരന്‍. അമേരിക്കന്‍ കമ്പനിയായ ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് അമേരിക്കയിലെ കോണ്‍സുലേറ്റ് മറുപടി നല്‍കിയിരുന്നെന്നാണ് മുരളീധരന്‍ വ്യക്തമാക്കുന്നത്. എന്‍ഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പനിയെ കുറിച്ചുളള വിശദാംശം അന്വേഷിച്ച് നല്‍കിയ കത്തിന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് 2019 ഒക്ടോബര്‍ മാസം 21ന് മറുപടി അയച്ചിരുന്നുവെന്നും മുരളീധരന്‍ പറയുന്നു.

എന്നാല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയതിന് ശേഷം നാലു മാസം കഴിഞ്ഞാണ് കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതെന്നും മുരളീധരന്‍ പറഞ്ഞു. ഇഎംസിസിയുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സ്ഥാപനത്തില്‍ നിന്ന് ഒരു മറുപടിയും കിട്ടിയില്ല. കമ്പനിയുടേത് വാടക കെട്ടിടത്തിന്റെ വെര്‍ച്വല്‍ വിലാസം മാത്രമാണെന്നും സ്ഥാപനം എന്ന നിലയില്‍ വിശേഷിപ്പിക്കാനാവില്ലെന്നുമായിരുന്നു കോണ്‍സുലേറ്റ് നല്‍കിയ മറുപടിയെന്നും മുരളീധരന്‍ പറയുന്നു.

വിവരങ്ങള്‍ നല്‍കിയതിന് ശേഷം 2020 ഫെബ്രുവരി 28നാണ് അസന്റില്‍ വെച്ച് ഇഎംസിസിയുമായി കേരള സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിടുന്നത്. അതായത്, വിലാസത്തില്‍ പ്രവര്‍ത്തിക്കാത്ത രജിസ്ട്രേഷന്‍ മാത്രമുളള ഒരു കമ്പനിയാണെന്നാണ് അറിഞ്ഞു കൊണ്ടു തന്നെയായിരുന്നു ഇത്. വിശ്വാസ്യതയുളള സ്ഥാപനമാണോ ഇഎംസിസിയെന്ന് അറിയുന്നതിനായി ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കമ്പനിയെ കുറിച്ച് അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അന്വേഷിക്കുകയും മറുപടി നല്‍കുകയും ചെയ്തിരുന്നു. ഈ മറുപടിയിലാണ് കമ്പനി വിശ്വാസയോഗ്യമല്ലെന്ന വിവരമുളളതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button