KeralaNattuvarthaLatest NewsNewsIndia

എസ്എൻസി ലാവ് ലിൻ കേസ്; കേസ് പരിഗണിക്കുന്നത് ഏപ്രിൽ ആറിലേക്ക് മാറ്റി

സോളിസിറ്റർ ജനറൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി

എസ്എൻസി ലാവ് ലിൻ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി ഏപ്രിൽ ആറിലേക്ക് മാറ്റി. കേസിൽ സിബിഐയ്ക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന സോളിസിറ്റർ ജനറൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി.

അതേസമയം, കേസിൽ വാദം കേൾക്കാൻ തയാറെന്ന് ഇന്നലെ സിബിഐ നിലപാട് അറിയിച്ചിരുന്നു.

സോളിസിറ്റർ ജനറൽ ഹാജരാകാത്തതിനെ തുടർന്ന് അവസാന കേസായി പരിഗണിക്കാൻ കോടതി തയാറായത്. എന്നാൽ, അദ്ദേഹത്തിന് തിരക്കുകളുള്ളതിനാൽ ഇക്കാര്യം സാധിക്കുമോയെന്നതിൽ സംശയമുണ്ടെന്ന് സിബിഐ അറിയിച്ചു. അതിനാൽ കേസ് മാറ്റിവയ്ക്കണമെന്ന് സിബിഐ തന്നെയാണ് കോടതിയിൽ ആവശ്യപ്പെട്ടത്. ഇതോടെയാണ് ഏപ്രിൽ ആറിന് കേസ് പരിഗണിക്കുന്നതിന് കോടതി മാറ്റിവച്ചത്.

കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് സിബിഐ കോടതിയെ ധരിപ്പിച്ചത്. ഹൈക്കോടതി ഉൾപ്പെടെ രണ്ട് കോടതികൾ തള്ളിയ കേസ് ആയതിനാൽ ശക്തമായ തെളിവുകൾ ഉണ്ടെങ്കിലെ കേസിൽ തുടർവാദം സാധ്യമാകൂ എന്ന് സുപ്രിംകോടതി മുൻപ് തന്നെ സിബിഐയ്ക്ക് ഉപദേശം നൽകിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button