KeralaLatest NewsNews

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവം; സ്വർണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ് തീരുമാനം

ബിന്ദുവിനെ പാലക്കാട് വടക്കാഞ്ചേരിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിന് പിന്നിലെ സ്വർണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷിക്കാൻ കസ്റ്റംസ്. ഇതിന്റെ ഭാഗമായി കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥർ മാന്നാർ പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി.

കഴിഞ്ഞ 19 ന് ദുബായിൽ നിന്ന് നാട്ടിലെത്തിയ മാന്നാർ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെ കഴിഞ്ഞ ദിവസം രാവിലെയാണ് സ്വർണക്കടത്ത് സംഘം വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. ശേഷം ബിന്ദുവിനെ പാലക്കാട് വടക്കാഞ്ചേരിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ടുള്ള കേസിൽ അക്രമി സംഘത്തിന് ബിന്ദുവിന്റെ വീട് കാണിച്ചുകൊടുത്ത മാന്നാർ സ്വദേശി പീറ്ററിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, കൊടുവള്ളി സ്വദേശി ഹനീഫക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്ന് ബിന്ദു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൂന്ന് തവണ കേരളത്തിലേക്ക് സ്വർണം എത്തിച്ചു. പ്രതിഫല തർക്കത്തെ തുടർന്ന് ഒടുവിൽ കടത്തിയ ഒന്നര കിലോ സ്വർണം ബിന്ദു സ്വർണക്കടത്ത് സംഘത്തിന് കൈമാറാത്തതാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button