Latest NewsNewsIndiaCrime

ബസിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; അറബിക് അധ്യാപകൻ പിടിയിൽ

ബംഗളൂരു : ബസിനുള്ളിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അറബിക് അധ്യാപകൻ പിടിയിൽ. 32കാരനായ മൊഹമ്മദ് സെയ്ഫുള്ള എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സുള്ളിയയിലുള്ള സ്‌കൂളിലെ അധ്യാപകനാണ്.

ഉപ്പിനംഗഡിയിൽ നിന്നും ധർമ്മസ്ഥലയിലേയ്ക്ക് പോവുകയായിരുന്ന ബസിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ബസിൽ വെച്ച് വിദ്യാർത്ഥിനിയെ ഇയാൾ ശല്യം ചെയ്യുകയും പിന്നീട് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയുമായിരുന്നു. ഇതോടെ പെൺകുട്ടി കണ്ടക്ടറെ വിവരം അറിയിച്ചു. തുടർന്ന് ബസ് ഉപ്പിനംഗഡി പോലീസ് സ്‌റ്റേഷന് മുന്നിൽ നിർത്തി സെയ്ഫുള്ളയെ പോലീസിന് കൈമാറുകയായിരുന്നു.

Read Also : കാറിടിച്ച് വൃദ്ധന്‍മരിക്കാനിടയായ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു, മരുമകന്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസവും ബംഗളൂരുവിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ബംഗളൂരുവിൽ നിന്നും മംഗളൂരുവിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയ്ക്ക് നേരെയും ബസിനുള്ളിൽ ലൈംഗികാതിക്രമം ഉണ്ടായി. റഫീഖ് എന്നയാൾക്കെതിരെയാണ് പരാതി ഉയർന്നത്. എന്നാൽ റഫീഖിന് പിന്തുണയുമായി ഒരു സംഘം ആളുകളെത്തി പെൺകുട്ടിയെ ആക്രമിച്ചു. തുടർന്ന് ഉപ്പിനംഗഡി പോലീസ് സ്ഥലത്തെത്തി റഫീഖിനെ കസ്റ്റഡിയിലെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button