KeralaLatest NewsNews

മികച്ച സംവിധായകനുള്ള പി പി ഗോവിന്ദന്‍ പുരസ്‌കാരം സ്വന്തമാക്കി കെ പി കുമാരൻ

തലശ്ശേരി: മികച്ച സംവിധായകനുള്ള പി പി ഗോവിന്ദന്‍ പുരസ്‌കാരം സ്വന്തമാക്കി പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ പി കുമാരൻ. ചലച്ചിത്ര സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ ഗോവിന്ദന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെയുള്ള ചലച്ചിത്ര സംവിധായകരുടെ കൂട്ടായ്മയായ മലബാര്‍ ഫിലിം ഡയറക്‌റ്റെഴ്‌സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് കെ പി കുമാരൻ നേടിയത്.

വി കെ ജോസഫ് ജൂറി ചെയര്‍മാനായും, സലിം അഹമ്മദ്, നീലന്‍ എന്നവര്‍ ജൂറി അംഗങ്ങളായുള്ള സമിതിയാണ് മികച്ച സംവിധായകനെ തെരഞ്ഞെടുത്തത്. ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ എന്ന സിനിമയുടെ സംവിധാന മികവാണ് കെ പി കുമാരനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

Read Also  :  പകൽ സമയത്ത് താപനില കൂടുന്നു; ജാ​ഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.
കെ പി കുമാരന്റെ തിരുവനന്തപുരത്തുള്ള വസതിയില്‍ വെച്ച് പുരസ്‌കാരം
സമ്മാനിക്കുമെന്നും മലബാര്‍ ഫിലിം ഡയറക്‌റ്റേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് അറിയിച്ചു.

shortlink

Post Your Comments


Back to top button