KeralaLatest NewsNews

ആലപ്പുഴയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

ആലപ്പുഴ: ചേര്‍ത്തലയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. വയലാര്‍ തട്ടാംപറനമ്പ് നന്ദു (22)വാണ് മരിച്ചത്. പ്രദേശത്തുണ്ടായ ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷത്തിനിടെയാണു മരണം.

Read Also : വിജയ യാത്രയ്ക്കിടെ ആദിവാസി കോളനികളിലെ മുത്തശ്ശിമാർക്കൊപ്പം ആഹാരം കഴിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

രാത്രി എട്ട് മണിയോടെ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഉച്ചയ്ക്ക് നടന്ന എസ്.ഡി.പി.ഐയുടെ വാഹനപ്രചരണജാഥയിലെ പ്രസംഗത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് വൈകിട്ട് ഇരുകൂട്ടരും പ്രകടനം നടത്തുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് നന്ദുവിന് വെട്ടേറ്റതെന്നാണ് പ്രാഥമിക വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button