KeralaLatest NewsNewsDevotional

ഈ മന്ത്രം ജപിച്ചോളൂ നിത്യവിജയിയാകും

ശ്രീരാമന് അഗസ്ത്യ മുനി ഉപദേശിച്ചതായി രാമായണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള മന്ത്രമാണ് ആദിത്യഹൃദയം. രാമായണത്തിലെ യുദ്ധകാണ്ഡത്തിലാണ് ആദിത്യഹൃദയത്തെക്കുറിച്ച് പറയുന്നത്. രാവണനുമായുള്ള യുദ്ധത്തില്‍ രാമന്‍ തളര്‍ന്ന് ചിന്താധീതനായി നില്‍ക്കുന്ന സമയത്ത് ദേവന്മാരോടൊപ്പം ആകാശത്തു യുദ്ധം കണ്ടുകൊണ്ടിരുന്ന മുനി താഴേക്കുവന്ന് ശത്രുക്ഷയം വരുത്തുന്നതിനു ആദിത്യഹൃദയം ജപിക്കുന്നതു നല്ലതാണെന്നുപറയുകയും മന്ത്രം യഥാവിധി ഉപദേശിക്കുകയും ചെയ്തു. രാമന്‍ മന്ത്രം മൂന്നുപ്രാവശ്യം ജപിക്കുകയും പൂര്‍വ്വാധികം വീര്യത്തോടെ രാവണനുമായി യുദ്ധംചെയ്യുകയും വധിക്കുകയും ചെയ്തു.

രാവിലെ കിഴക്കോട്ട് തിരിഞ്ഞ് 12 തവണ ഭക്തിയോടെ ആദിത്യഹൃദയം ജപിക്കുന്നത് സൂര്യപ്രീതികരമാണ്. ഗ്രഹദോഷങ്ങളുടെ കാഠിന്യം കുറയ്ക്കുവാന്‍ സൂര്യഭജനം നല്ലതാണെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. ദിവസേന ഒരു തവണയെങ്കിലും ജപിക്കുകയാണെങ്കില്‍ അജ്ഞതയും വിഷാദവും അലസതയുമകലും. ജീവിതത്തില്‍ നിത്യവിജയിയാവാന്‍ ആദിത്യഹൃദയമന്ത്രജപം ജപിച്ചാല്‍മതി. അസ്തമയശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങള്‍, ആദിത്യഹൃദയം എന്നിവ ജപിക്കാന്‍ പാടില്ല.

മന്ത്രം

സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൌദ്രായ സൌമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമോ
ദേവായ വിശൈ്വക സാക്ഷിണേ തേ നമഃ
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോനമഃ

shortlink

Related Articles

Post Your Comments

Related Articles


Back to top button