NattuvarthaLatest NewsNews

യുവാവ് തൂങ്ങിമരിച്ച നിലയിൽ

തൃക്കരിപ്പൂർ; യുവാവിനെ കടലോരത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. മരണത്തിൽ ദുരൂഹതയെന്ന് ആരോപണം ഉയർന്നിരിക്കുകയാണ്. തൃക്കരിപ്പൂർ തൈക്കീലിലെ ടി.ദാമോദരന്റെയും കെ.വി.തങ്കമണിയുടെയും മകൻ കെ.വി.ദിദീഷിനെ (25) യാണ് ഇന്നലെ രാവിലെ വലിയപറമ്പ് പഞ്ചായത്തിലെ കന്നുവീട് കടപ്പുറം കടലോരത്ത് തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹത്ത് മുറിവുകൾ കണ്ടതിനെ തുടർന്ന് ബന്ധപ്പെട്ടവർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ചന്തേര പൊലീസും തുടർന്ന് പൊലീസ് നായയും സ്ഥലത്ത് പരിശോധനയും അന്വേഷണവും നടത്തുകയുണ്ടായി.

തലേന്നാൾ രാത്രി ദിദീഷും സുഹൃത്തും ബൈക്കിൽ പോകുന്നതിനിടെയുണ്ടായതാണ് മുറിവെന്ന് പിന്നീട് വിശദീകരണമുണ്ടായി. കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന്. സഹോദരൻഃ കെ.വി.ദിഥിൻ (നിർമാണ തൊഴിലാളി).

shortlink

Related Articles

Post Your Comments

Related Articles


Back to top button