KeralaLatest NewsNews

ബംഗാളിൽ ബിജെപി പ്രവർത്തകരെ തുടർച്ചയായി വേട്ടയാടി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത : ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം തുടർന്ന് തൃണമൂൽ കോൺഗ്രസ്. നോർത്ത് 24 പർഗനാ ജില്ലയിലാണ് ബിജെപി പ്രവർത്തകരെ തൃണമൂൽ പ്രവർത്തകർ ആക്രമിച്ചിരിക്കുന്നത്.

ഇന്ന് സംഘടിപ്പിക്കുന്ന രഥയാത്രയ്ക്കായി പാർട്ടി കൊടികളും, ബാനറുകളും ഒരുക്കുന്ന സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. വഴിയരികിൽ ഇരിക്കുകയായിരുന്ന സംഘത്തെ സംഘടിച്ചെത്തിയ തൃണമൂൽ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദ്ദനം.

Read Also : വയലാറിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആക്രമണത്തിൽ ബിജെപി പ്രവർത്തകരായ രാം അവതാർ പ്രസാദ്, അജയ് ഭഗത്, ഗണേഷ് സാഹു എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രാം അവതാർ പ്രസാദിന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button