Latest NewsNewsIndiaNews Story

നയം വ്യക്തമാക്കി നരേന്ദ്രമോദി: നാലുമേഖലകളൊഴികെ ബാക്കിയെല്ലാം സ്വകാര്യവത്ക്കരിക്കും

ധനസമ്പാദനം, ആധുനികീകരണം എന്നിവ സർക്കാരിന്റെ മന്ത്രമെന്നും മോദി

ന്യൂഡൽഹി : പല പൊതുമേഖലാസ്ഥാപനങ്ങളും നഷ്ടമുണ്ടാക്കുന്നവയാണ് പലതിനും പൊതുപണത്തിന്റെ പിന്തുണ ആവശ്യമാണ്. അതിനാൽ സമ്പദ് വ്യവസ്ഥക്ക് ഭാരമായവ സ്വകാര്യവത്ക്കരിക്കണമെന്നും തന്റെ സർക്കാർ തന്ത്രപ്രധാനമായ നാലുമേഖലകളൊഴികെ മറ്റെല്ലാ പൊതുമേഖലാസ്ഥാനങ്ങളും സ്വകാര്യവത്ക്കരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

Read Also : ബംഗാളി നടി പായെല്‍ സര്‍ക്കാര്‍ ബിജെപിയില്‍ ചേര്‍ന്നു

സ്വകാര്യവത്ക്കരണവുമായി ബന്ധപ്പെട്ട വെബിനാറിലാണ് പ്രധാനമന്ത്രി സർക്കാരിന്റെ നയം വ്യക്തമാക്കിയത്. ധനസമ്പാദനം, ആധുനികീകരണം എന്നീ മന്ത്രങ്ങളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും മോദി പറഞ്ഞു.

‘സംരംഭങ്ങളേയും ബിസിനസ്സുകളേയും പിന്തുണക്കേണ്ടത് സർക്കാരിന്റെ കടമയാണ്. എന്നാൽ, സർക്കാർ സ്വന്തമായി ബിസിനസ് നടത്തേണ്ടത് അത്യാവശ്യമല്ല. ബിസിനസ്സിൽ ഏർപ്പെടുന്നതല്ല സർക്കാരിന്റെ ജോലി. പൊതുമേഖല സ്ഥാപനങ്ങൾ സ്ഥാപിതമായതിന് മറ്റൊരു സമയമുണ്ടായിരുന്നു. ആവശ്യങ്ങളും വ്യത്യസ്തമായിരുന്നു. 50-60 വർഷം മുമ്പ് മികച്ചതായിരുന്ന ഒരു നയം കാലാനുസൃതമായി ഇപ്പോൾ പരിഷ്‌ക്കരിക്കേണ്ടതുണ്ട്. പരിഷ്‌ക്കാരങ്ങൾ കൊണ്ടുവരുമ്പോൾ പൊതുജനങ്ങളുടെ പണം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം’ – പ്രധാനമന്ത്രി നയം വ്യക്തമാക്കി.

പൊതുമേഖലയിൽ നിർത്തേണ്ടത് അത്യന്താപേക്ഷിതമാക്കുന്ന സ്ഥാപനങ്ങൾ ഏതെല്ലാമാണെന്ന് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഏറെക്കാലമായി പ്രതിപക്ഷം ആരോപണമുന്നയിച്ചുകൊണ്ടിരിക്കുകയും സമരം ചെയ്യുകയുമൊക്കെ ചെയ്ത കാര്യങ്ങൾക്ക് മറുപടിയായാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ വ്യാഖ്യാനം ചെയ്യപ്പെടുന്നത്.

shortlink

Post Your Comments


Back to top button