KeralaLatest NewsNews

യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്

മാന്നാര്‍ : യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം വഴിത്തിരിവിലേയ്ക്ക് . യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിച്ചു വരുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസും അനുബന്ധങ്ങളും കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും അന്വേഷിക്കും. തട്ടിക്കൊണ്ടു പോയ പ്രതികളെ തിരിച്ചറിഞ്ഞങ്കിലും ഇനിയും ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല.

Read Also : ഭരണം തുടരാന്‍ പിണറായി വിജയന്‍ ശബരിമലയില്‍ പോയി ശരണം വിളിക്കുമെന്ന് കെ.മുരളീധരന്‍

അന്വേഷണ ഉദ്യോഗസ്ഥര്‍ രണ്ടു സംഘങ്ങളായി തിരിഞ്ഞ് മലപ്പുറം കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരികയാണ്. സ്വര്‍ണം കൊടുത്തു വിട്ടുവെന്ന് പറയുന്നയാളുടെ മലപ്പുറത്തെ വീട്ടിലും പ്രതികള്‍ എന്ന് സംശയിക്കുന്ന മറ്റുള്ളവരുടെ വീടുകളിലും റെയ്ഡ് നടത്തിയെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചില്ലെന്നാണ് സൂചന.

തട്ടിക്കൊണ്ടുപോകലിനു വിധേയയായ ബിന്ദുവിനെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് സൂചന. നാളെ ആശുപത്രി വിടുന്ന ബിന്ദുവിന് കസ്റ്റംസും ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കി വിളിപ്പിക്കും.

യുവതിയെ തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ചതെന്നു കരുതുന്ന വാഹനം പോലീസ് മനസിലാക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button