Latest NewsKeralaIndia

കർഷകരുടെ രക്തം പുരണ്ടത് കോൺഗ്രസിന്റെ കയ്യിൽ, കർഷകരോട് രാഹുൽ മാപ്പു പറയണം: പിണറായി

ഈ നയങ്ങൾ മൂലം വയനാട് ജില്ലയിൽ എന്താണ് നടന്നത് എന്നെങ്കിലും രാഹുൽഗാന്ധി തിരക്കണമെന്ന് പിണറായി പറഞ്ഞു.

തിരുവനന്തപുരം: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ പരിഹസിച്ചും വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തോട് കാണിക്കുന്ന താല്പര്യത്തിൽ നന്ദിയുണ്ട് എന്ന് പറഞ്ഞായിരുന്നു പിണറായി തന്റെ പരിഹാസ വാക്കുകൾ ആരംഭിച്ചത്. കോൺഗ്രസ് നടപ്പിലാക്കിയ ഭരണ പരിഷ്‌കാരങ്ങൾ ആണ് കർഷക ആത്മഹത്യകൾക്ക് കാരണം. ഈ നയങ്ങൾ മൂലം വയനാട് ജില്ലയിൽ എന്താണ് നടന്നത് എന്നെങ്കിലും രാഹുൽഗാന്ധി തിരക്കണമെന്ന് പിണറായി പറഞ്ഞു.

കോൺഗ്രസ് നിർദ്ദയം നടപ്പിലാക്കിയ കർഷക വിരുദ്ധ നയങ്ങളുടെ പേരിലാണ് കർഷകർ ദുരന്തം അനുഭവിക്കേണ്ടി വരുന്നത്. കർഷകന്റെ രക്തം കോൺഗ്രസിന്റെ കയ്യിൽ പറ്റിയിരിക്കുന്നു. രാഹുൽഗാന്ധി കർഷകരോട് മാപ്പ് പറയണം. നയങ്ങൾ തിരുത്തേണ്ടതായിരുന്നു. രാജ്യത്ത് പുതിയ ബദലുകൾ വേണം. അതിനുള്ള ആർജ്ജവം രാഹുലിന് ഉണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

read also: “ട്രാക്ടർ ഓടിക്കുന്നു , കടലിൽ ചാടുന്നു , സ്വന്തം മണ്ഡലത്തിലെ കാര്യങ്ങൾ മാത്രം രാഹുലിന് അറിയില്ല” : മുഖ്യമന്ത്രി

‘കാർഷിക നിയമത്തിനെതിരെ ഡൽഹി അതിർത്തിയിൽ നടക്കുന്ന സമരത്തെ അവഗണിച്ചുകൊണ്ട് കേരളത്തിൽ വന്ന് പിന്തുണ പ്രഖ്യാപിക്കുന്നു. ട്രാക്ടർ ഓടിക്കുന്നു, വെള്ളത്തിൽ ചാടുന്നു.. രാഹുലിന്റെ ഈ വിശാല മനസ്‌കത പ്രശംസനീയമാണ്. കുറഞ്ഞത് വയനാട് ജില്ലയിൽ എന്താണ് സംഭവിക്കുന്നത് എന്ന് തിരക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്ന്’ മുഖ്യമന്ത്രി പരിഹസിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button