Latest NewsNewsIndia

മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തു നിറച്ച കാര്‍

മുംബൈ  : മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തു നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നിറുത്തിയിട്ടിരുന്ന കാറില്‍ നിന്ന് പൊലീസ് 20 ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെടുത്തു. ബോംബ് സ്‌ക്വാഡ് പരിശോധന തുടങ്ങിയതായി പൊലീസ് പറഞ്ഞു. മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് പുറത്ത് കാര്‍ നിര്‍ത്തിയിട്ടിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് പൊലീസിനെ അറിയിക്കുകയായിരുന്നു.

Read Also : രാഹുല്‍ ഗാന്ധി കടലില്‍ പോയതും വെള്ളത്തില്‍ ചാടിയതും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമോ? മറുപടിയുമായി ബോട്ട് ഉടമ

ഗാംദേവി പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ ഇന്ന് വൈകീട്ട് കാര്‍മിഷേല്‍ റോഡില്‍ സംശയാസ്പദമായ രീതിയില്‍ വാഹനം കണ്ടെത്തിയതായി മുംബൈ ഡി.സി.പി ചൈതന്യ എസ് പറഞ്ഞു. ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button