Latest NewsUAENewsGulf

യുഎഇയിൽ വാഹനാപകടം; സഹോദരങ്ങള്‍ മരിച്ചു

റാസല്‍ഖൈമ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. 17ഉം 28ഉം വയസ് പ്രായമുള്ള സ്വദേശി യുവാക്കളാണ് അപകടത്തിൽ മരണപ്പെട്ടതെന്ന് റാസല്‍ഖൈമ പൊലീസ് അറിയിക്കുകയുണ്ടായി. വ്യാഴാഴ്‍ച വൈകുന്നേരം എമിറേറ്റ്സ് ബൈപ്പാസ് റോഡിലായിരുന്നു അപകടം നടന്നിരിക്കുന്നത്.

ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്‍ടമായതിനെ തുടര്‍ന്ന് കാര്‍ പലതവണ തലകീഴായി മറിയുകയായിരുന്നുവെന്ന് റാസല്‍ഖൈമ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്‍മദ് അല്‍ സാം അല്‍ നഖ്‍ബി പറഞ്ഞു. അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി നശിക്കുകയുണ്ടായി. സഹോദരങ്ങളിലൊരാള്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടാമനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിക്കുകയാണ് ഉണ്ടായത്. വാഹനം ഓടിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പൊലീസ് അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button