Latest NewsKeralaIndiaNewsBusiness

സ്വർണ വിലയിൽ വീണ്ടും ഇടിവ്; കടകളിൽ വൻ തിരക്ക്

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 34,600 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. 34,600 രൂപയാണ് ഇപ്പോൾ ഒരു പവന് വില. 120 രൂപയാണ് ഇന്ന് വീണ്ടും കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4325 രൂപയായി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,770.15 ഡോളറിലെത്തി. യുഎസ് ട്രഷറി യീൽഡ് വർധിച്ചതാണ് സ്വർണത്തെ ബാധിച്ചത്. യുഎസ് ഗോൾഡ് ഫ്യച്ചേഴ്‌സാകട്ടെ 0.5 ശതമാനം താഴ്ന്ന് 1,767.10 ഡോളർ നിലവാരത്തിലുമെത്തി.

Also Read:വാക്‌സിൻ മൈത്രി നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്. ബജറ്റ് അവതരണത്തിന് മുൻപ് വരെ സ്വർണ വില 36,800 വരെ പോയിരുന്നു. കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം സ്വർണ വിലയിൽ കാര്യമായ വ്യത്യാസമുണ്ടായത്. 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ല്‍ എത്തിയ വില പിന്നീട് ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച 35,000ന് മുകളില്‍ എത്തിയ വില ബുധനാഴ്ച 80 രൂപ ഇടിഞ്ഞ് 35,000ല്‍ എത്തി. ഇന്നലെ 280 രൂപയാണ് കുറഞ്ഞത്.

കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളില്‍ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെന്‍ഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും നിന്നു. എന്നിരുന്നാലും വിലയിൽ കാര്യമായ കുറവുണ്ടെന്നാണ് സൂചനകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button