COVID 19Latest NewsNewsKuwaitGulf

കോവിഡ് വ്യാപനം; കുവൈറ്റിൽ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നീട്ടി

ദുബൈ: കൊവിഡ് പ്രതിരോധത്തിനായി ഫെബ്രുവരി ആദ്യം മുതല്‍ നിലവില്‍ വന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ റമദാന്‍ തുടങ്ങുന്ന ഏപ്രില്‍ പകുതി വരെ നീട്ടിയതായി ദുബൈ സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വെള്ളിയാഴ്ച അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത് .

ഇതനുസരിച്ച് പബ്ബുകള്‍, ബാറുകള്‍ എന്നിവ അടച്ചിടുന്നത് തുടരുന്നതാണ്. കര്‍ശന കൊവിഡ് മുന്‍കരുതല്‍ പാലിച്ചുകൊണ്ട് 50 ശതമാനം ശേഷിയില്‍ മാത്രമെ സിനിമാ തിയേറ്റുകള്‍, സ്‌പോര്‍ട്‌സ് കേന്ദ്രങ്ങള്‍ എന്നിങ്ങനെയുള്ള ഇന്‍ഡോര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവൂ, ഷോപ്പിങ് മാളുകളിലെ സന്ദര്‍ശകര്‍, ഹോട്ടലുകളിലെ അതിഥികള്‍, സ്വകാര്യ ബീച്ചുകള്‍, സ്വമ്മിങ് പൂളുകള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശകര്‍ എന്നിവര്‍ ആകെ ശേഷിയുടെ 70 ശതമാനത്തില്‍ കവിയരുത്, രാത്രി ഒരു മണിയോടെ റെസ്‌റ്റോറന്റുകളും കഫേകളും അടയ്ക്കണം എന്നിങ്ങനെ കൊവിഡ് പ്രതിരോധത്തിനായി നിലവിലുള്ള നിര്‍ദ്ദേശങ്ങളുടെ കാലാവധിയാണ് നീട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button