Latest NewsNewsSaudi ArabiaGulf

പോലീസിനെ അസഭ്യം പറയുന്ന വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

ദമ്മാം: സൗദി അറേബ്യയില്‍ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മുപ്പതുകാരനാണ് അറസ്റ്റിൽ ആയിരിക്കുന്നത്. അല്‍നഈരിയ, ഹഫര്‍ അല്‍ബാത്തിന്‍ റോഡില്‍ വെച്ചാണ് യുവാവ് പൊലീസുകാരെ അസഭ്യം പറഞ്ഞത്. ഇയാളെ കിഴക്കന്‍ പ്രവിശ്യ പൊലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പൊലീസുകാരെ അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ ഇയാള്‍ തന്നെയാണ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് ഹൈവേ പൊലീസ് തടഞ്ഞുനിര്‍ത്തി നടപടികളെടുത്തതിന് പിന്നാലെയാണ് ഇയാള്‍ പൊലീസിനെ അസഭ്യം പറയുന്ന വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നത്. പ്രതിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് കിഴക്കന്‍ പ്രവിശ്യ പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button