KeralaLatest News

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ തീപ്പിടുത്തം; സിനിമ, സീരിയല്‍ നടന്‍ ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ ഗുരുതരാവസ്ഥയിൽ

വിനായകന്റെ കൂടെയുണ്ടായിരുന്ന ഈരേഴ തെക്ക് മുണ്ടോലില്‍ വീട്ടില്‍ ശിവശങ്കറിനും പരിക്കേറ്റു.

മാവേലിക്കര:  ബുള്ളറ്റും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തില്‍ സിനിമ, സീരിയല്‍ നടന്‍ ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സിനിമ, സീരിയല്‍, നാടക നടനായ ഈരേഴ തെക്ക് കോട്ടയുടെ കിഴക്കതില്‍ പ്രേം വിനായക്(28), പുന്നമ്മൂട് ക്ലാരക്കുഴിയില്‍ അനില്‍(43), എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിനായകിന്റെ കൂടെയുണ്ടായിരുന്ന ഈരേഴ തെക്ക് മുണ്ടോലില്‍ വീട്ടില്‍ ശിവശങ്കറിനും പരിക്കേറ്റു.

ബൈക്കിന്റെ അടിയില്‍ പെട്ടു പോയ അനിലിനെ നാട്ടുകാര്‍ ഉടന്‍ തന്നെ പുറത്തെടുക്കുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ ഇയാളെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ബൈക്കിന്റെ പെട്രോള്‍ ചോര്‍ന്നാണ് തീപ്പിടുത്തം ഉണ്ടായത്.

ജംഗ്ഷനിലെ പച്ചക്കറി കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി റോഡിലേയ്ക്ക് കയറിയ വിനായകിന്റെ ബൈക്കിലേക്ക് പുന്നമൂട് ഭാഗത്തേയ്ക്ക് വന്ന അനിലിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലൂടെ നിരങ്ങി മുന്നോട്ടു നീങ്ങിയ ബൈക്കിന്റെ പെട്രോള്‍ ചോര്‍ന്നാണ് തീപ്പിടിത്തം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button