KeralaLatest NewsNewsNews StorySpecials

ഇടതിന്റെ ഇരട്ടത്താപ്പ് മന്നം അനുയായികൾ തിരിച്ചറിഞ്ഞു : സുകുമാരൻ നായർ

ദേശാഭിമാനി ലേഖനം തള്ളി എൻ.എസ്.എസ്

ചങ്ങനാശ്ശേരി : സംസ്ഥാനസർക്കാരിനും ഇടതുപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി എൻ.എസ്.എസ്. സി.പി.എം മുഖപത്രമായ ‘ദേശാഭിമാനി’യിൽ പ്രസിദ്ധീകരിച്ച മന്നം അനുസ്മരണലേഖനം തള്ളിയാണ് എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രതികരണം. സി.പി.എമ്മിന്റെ സമുന്നതനേതാവായ എ.കെ.ജിക്കൊപ്പം ഗുരുവായൂർ സത്യാഗ്രഹത്തിൽ മന്നത്ത് പത്മനാഭനും സ്ഥാനം നല്കിയുള്ള ലേഖനം ചർച്ചയായിരുന്നു.

Read Also : സത്യം തുറന്നു പറയാനുള്ള സമയമാണ് ; കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്ന് കപില്‍ സിബല്‍

ഗുരുവായൂർ സത്യാഗ്രഹം കേരളനവോത്ഥാനചരിത്രത്തിലെ നാഴികകല്ലാണ്. സത്യാഗ്രഹകമ്മിറ്റിയുടേയും പ്രചാരണകമ്മിറ്റിയുടേയും നായകനായി തിരഞ്ഞെടുത്തതു മന്നത്ത് പത്മനാഭനെയാണ്. എന്നാൽ, ഗുരുവായൂർ സത്യാഗ്രഹസ്മാരകം 2018 മെയ് എട്ടിന് ഉദ്ഘാടനം ചെയ്തപ്പോൾ മന്നത്തിനെ ഓർമ്മിക്കാനോ സ്മാരകത്തിൽ പേരുവെയ്ക്കാനോ തയ്യാറാകാത്തിരുന്നത് അധാർമ്മികവും ബോധപൂർവ്വവുമായ അവഗണനയാണ്. ഇന്നത്തെ ഭരണകർത്താക്കൾ അവർക്കാവശ്യമുള്ളപ്പോൾ മന്നത്തിനെ നവോത്ഥാന നായകനായി ഉയർത്തിക്കാട്ടി അദ്ദേഹത്തിന്റെ അനുയായികളെ കയ്യിലെടുക്കാൻ ശ്രമിക്കുന്നു. അതേസമയം തന്നെ അവസരം കിട്ടുമ്പോഴെല്ലാം അവഗണിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന് ഉദാഹരണമാണ് കഴിഞ്ഞദിവസം ദേശാഭിമാനി എഡിറ്റോറിയൽ പേജിൽ വന്ന ലേഖനം. സത്യാഗ്രഹ സ്മാരകത്തിൽ മന്നത്തിന്റെ പേര്‌ ഒഴിവാക്കിയതും ഈ ലേഖനവും ഇടതുപക്ഷസർക്കാരിന്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഇത് എൻ.എസ്.എസും
മന്നത്തിന്റെ അനുയായികളും തിരിച്ചറിയുമെന്ന കാര്യം ബന്ധപ്പെട്ടവർ ഓർക്കണം. ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ വൈര്യത്തിന്റെ ഉറവിടം എന്തെന്ന് ഏവർക്കും മനസ്സിലാക്കാവുന്നതേയുള്ളു – സുകുമാരൻ നായർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Read Also : തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളും ബി.ജെ.പിക്കെന്ന് കുമ്മനം രാജശേഖരൻ

തിരഞ്ഞെടുപ്പ് മുൻനിർത്തി ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അനുരഞ്ജനപാത സ്വീകരിക്കാൻ സി.പി.എം തയ്യാറായ പശ്ചാത്തലത്തിലാണ് ‘ നവോത്ഥാന പ്രസ്ഥാനവും മന്നത്ത് പത്മനാഭനും’ എന്ന ലേഖനം പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും നവോത്ഥാന സമരത്തിൽ മന്നത്തിന്റെ സംഭാവനകളെ ചെറുതാക്കി കാണാൻ ആരും ഇഷ്ടപ്പെടില്ല. ഗുരുവായൂർ ക്ഷേത്ര പ്രവേശ സമരത്തിന്റെ വൊളന്റിയർ ക്യാപ്റ്റനായിരുന്ന എ.കെ.ജി നയിച്ച് ജാഥ വിജയിപ്പിക്കുന്നതിൽ മന്നം വഹിച്ച പങ്ക് വലുതായിരുന്നു. കെ. കേളപ്പനും സുബ്രഹ്മണ്യൻ തിരുമുമ്പും എ.കെ.ജിയും ഉൾപ്പെടെയുള്ളവർ വടക്കൻ കേരളത്തിൽ നിന്നായിരുന്നുവെങ്കിൽ മന്നത്ത് പത്മനാഭൻ തെക്കൻ കേരളത്തിൽ നിന്നായിരുന്നു- ലേഖനത്തിൽ പറയുന്നു.

തെക്കൻ കേരളമെന്നും വടക്കൻ കേരളമെന്നും വിഭജിച്ച് രാഷ്ട്രീയ സമസ്യയുണ്ടാക്കാനാണ് ലേഖനം ശ്രമിക്കുന്നത്. രാഷ്ട്രീയപരമായ ഈ വിഭജനം ഇടതിനനുകലമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. എന്നാൽ ചരിത്രമറിയുന്നവർ ഇത്തരം ജല്പനങ്ങളെ തള്ളുകയേയുള്ളുവെന്നും നവോത്ഥാനകാലത്ത് മന്നത്ത് പത്മനാഭൻ നയിച്ച സമരങ്ങളെക്കുറിച്ചറിയുന്ന അനുയായികൾക്ക് ഇതിന്റെ പിന്നിലെ ചേതോവികാരം മനസിലാക്കാനാവുമെന്നും ജി.സുകുമാരൻ നായർ തുറന്നടിച്ചു.

ശബരിമല പ്രക്ഷോഭകാലത്തെ കേസുകൾ തള്ളാനുള്ള സർക്കാർ തീരുമാനം
സുകുമാരൻ നായർ നേരത്തെ സ്വാഗതം ചെയ്തിരുന്നെങ്കിലും സർക്കാറിന്റെ ഇപ്പോഴുള്ള മനംമാറ്റം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കസർത്താണെന്ന് ആക്ഷേപമുന്നയിച്ചിരുന്നു. സി.എ.എ വിരുദ്ധസമരത്തേയും ശബരിമലയിലെ യുവതിപ്രവേശനവിരുദ്ധസമരത്തേയും ഒരേപോലെ നോക്കിക്കാണുന്ന സർക്കാർ നിലപാടിനെ  ശക്തമായ ഭാഷയിൽ അദ്ദേഹം അപലപിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button