KeralaLatest NewsNews

ജോര്‍ജ് പലതും പറയും, ഇതിനൊന്നും മറുപടി പറയേണ്ട കാര്യമില്ല : മുല്ലപ്പള്ളി

സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ യുഡിഎഫില്‍ ബുദ്ധിമുട്ടൊന്നുമില്ല

തിരുവനന്തപുരം : യുഡിഎഫിനെതിരേ രംഗത്തു വന്ന പി.സി ജോര്‍ജിന് മറുപടി പറയാന്‍ സമയമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ജോര്‍ജ് പലതും പറയും, ഇതിനൊന്നും മറുപടി പറയേണ്ട കാര്യമില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ യുഡിഎഫില്‍ ബുദ്ധിമുട്ടൊന്നുമില്ല. യുഡിഎഫില്‍ പി.ജെ ജോസഫ് സീറ്റിനായി കടുത്ത നിലപാടെടുക്കില്ലെന്നാണ് കരുതുന്നത്. താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

യുഡിഎഫിലേക്ക്  ഇനിയില്ലെന്നും യുഡിഎഫ് നേതാക്കള്‍ വഞ്ചകന്മാരാണെന്നും പി.സി ജോര്‍ജ് നേരത്തേ പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പാര കാരണമാണ് യുഡിഎഫില്‍ പ്രവേശനം കിട്ടാതിരുന്നതെന്നും ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button