KeralaLatest NewsIndiaNewsCrime

ബിന്ദുവിൻ്റെ കള്ളത്തരം കൈയ്യോടെ പിടിച്ച് പൊലീസ്, എണ്ണിയെണ്ണി പറയിപ്പിച്ചു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വര്‍ണക്കടത്തും തട്ടിക്കൊണ്ടുപോകലും: അഞ്ചുപേര്‍ അറസ്‌റ്റില്‍

കൊച്ചി: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്ന് സംഘങ്ങളില്‍ പെട്ടവരാണ് യുവതിയെ തട്ടിക്കൊണ്ട് പോയത്. മലബാര്‍, കൊച്ചി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് ബിന്ദുവിനെ തട്ടിക്കൊണ്ട് പോയത്. സ്വർണക്കടത്ത് കേസിലെ പ്രധാനകണ്ണിയാണ് ബിന്ദുവെന്ന് പൊലീസ് പറയുന്നു.

ബിന്ദു നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും, സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണെന്നും പൊലീസ് പറയുന്നു. ഒന്നരക്കിലോയിലധികം സ്വര്‍ണമാണ് യുവതി കടത്തിയത്. മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചു എന്ന വാദം കളവാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read:കോവിഡ് രണ്ടാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ; ആശങ്കയോടെ സംസ്ഥാനം

തിരുവല്ല കുരിശുകവല ശങ്കരമംഗലത്ത്‌ ബിനോ വര്‍ഗീസ്‌ (39), പരുമല തിക്കപ്പുഴ മലയില്‍ തെക്കതില്‍ ശിവപ്രസാദ്‌ (37), പരുമല കോട്ടയ്‌ക്കമാലി സുബീര്‍ (36), എറണാകുളം പരവൂര്‍ മന്നം കാഞ്ഞിരപ്പറമ്ബില്‍ അന്‍ഷാദ്‌ (30), മലപ്പുറം പൊന്നാനി ആനപ്പടി പാലയ്‌ക്കല്‍ അബ്‌ദുല്‍ ഫഹദ്‌ (35) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇവരെ സഹായിച്ച മാന്നാര്‍ സ്വദേശി പീറ്ററിനെ നേരത്തേ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

ഒന്നരക്കിലോ സ്വര്‍ണം ദുബായില്‍ നിന്ന് കൊണ്ടു വന്നതായി യുവതി പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ 19ന് ദുബായില്‍ നിന്ന് മടങ്ങി എത്തുമ്പോള്‍ കൈയില്‍ ഒന്നരക്കിലോ സ്വര്‍ണം ഉണ്ടായിരുന്നതായി ബിന്ദു പൊലീസിനോട് സമ്മതിച്ചു. ഭയം മൂലം സ്വര്‍ണം എയര്‍പോട്ടില്‍ ഉപേക്ഷിച്ചെന്ന് ആയിരുന്നു മൊഴി. എന്നാല്‍, സ്വര്‍ണം ലഭിക്കാതെ ആയതോടെ സംഘാംഗങ്ങള്‍ ബിന്ദുവിനെ തേടി 19ന് തന്നെ മാന്നാറില്‍ എത്തി. ഇതായിരുന്നു തട്ടിക്കൊണ്ട് പോകലിനിടയാക്കിയ കാരണമെന്നാണ് പൊലീസ് പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button