Latest NewsNewsIndia

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ നിർമ്മാതാക്കളെ ലക്ഷ്യമിട്ട് ചൈനീസ്, റഷ്യൻ ഹാക്കർമാർ

ന്യൂഡൽഹി : കോവിഡ് വാക്‌സിൻ വിതരണമേഖലയിൽ ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് ഇന്ത്യ. എന്നാൽ രാജ്യത്തെ കോവിഡ് വാക്‌സിൻ നിർമ്മാണ മേഖലയെ തകർക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ് ചൈനീസ്, റഷ്യൻ ഹാക്കർമാർ. 60 ഓളം രാജ്യങ്ങൾക്ക് ഇന്ത്യ വാക്‌സിൻ നൽകിവരുന്ന പശ്ചാത്തലത്തിലാണ് ഇത് തകർക്കാനുള്ള ഇവരുടെ ശ്രമം.

ഇന്റലിജൻസ് ഏജൻസികളാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്. കൊവിഷീൽഡ് നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റിയൂട്ട്, കൊവാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്, വാക്‌സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുന്ന ആൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവയാണ് ഹാക്കർ തകർക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി 15 ഹാക്കിംഗ് ക്യാമ്പെയ്‌നുകൾ ആരംഭിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Read Also : പൂഞ്ഞാറിലുണ്ട്, തന്നെ ആർക്കും പിന്തുണയ്ക്കാം : പി.സി.

കോവിഡ് രോഗികളുടെ വിവരങ്ങൾ, വാക്‌സിൻ ഗവേഷണത്തിന്റെയും, ക്ലിനിക്കൽ പരീക്ഷണത്തിന്റെയും വിവരങ്ങൾ, വാക്‌സിൻ വിതരണ ശൃംഖലയുടെ വിവരങ്ങൾ എന്നിവ മോഷ്ടിക്കുകയാണ് ഹാക്കർമാരുടെ ലക്ഷ്യം. ഇന്ത്യക്ക് പുറമേ ജപ്പാൻ, അമേരിക്ക, ലണ്ടൻ, ആസ്‌ട്രേലിയ, സ്‌പെയിൻ, ഇറ്റലി, ജർമ്മനി, തുടങ്ങിയ രാജ്യങ്ങളും ഹാക്കർമാർ നോട്ടമിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button