Latest NewsIndia

കണക്കുകൂട്ടലുകൾ തകിടം മറിച്ച കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ എങ്ങോട്ട് ?

അമേരിക്കയും ജര്‍മ്മനിയും ബ്രിട്ടനും ബ്രസീലും റഷ്യയും ജപ്പാനുമെല്ലാം നെഗറ്റീവ് വള‌ര്‍ച്ചയില്‍ അഥവാ മാന്ദ്യത്തില്‍ തുടരുകയാണ്.

കൊച്ചി: കൊവിഡും ലോക്ക്ഡൗണും തരിപ്പണമാക്കിയ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ, ഉണര്‍വിലേക്ക് മെല്ലെ കരകയറുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഒക്‌ടോബര്‍-ഡിസംബര്‍ പാദത്തിലെ പോസിറ്റീവ് 0.4 ശതമാനം വളര്‍ച്ച. ഏപ്രില്‍-ജൂണില്‍ നെഗറ്റീവ് 24.4 ശതമാനത്തിലേക്കും ജൂലായ് – സെപ്‌തംബറില്‍ നെഗറ്റീവ് 7.3 -ശതമാനത്തിലേക്കും ഇന്ത്യന്‍ ജി.ഡി.പി തകര്‍ന്നടിഞ്ഞിരുന്നു. ഈ പാദങ്ങളില്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും കനത്ത ഇടിവ് നേരിട്ടതും ഇന്ത്യയായിരുന്നു. എന്നാല്‍, ഡിസംബര്‍ പാദത്തില്‍ പോസിറ്റീവ് പാതയിലേക്ക് കയറിയ ചുരുക്കം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നത് നേട്ടമാണ്.

6.7 ശതമാനം വളര്‍ന്ന ടര്‍ക്കിയും 6.5 ശതമാനം വളര്‍ന്ന ചൈനയും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അമേരിക്കയും ജര്‍മ്മനിയും ബ്രിട്ടനും ബ്രസീലും റഷ്യയും ജപ്പാനുമെല്ലാം നെഗറ്റീവ് വള‌ര്‍ച്ചയില്‍ അഥവാ മാന്ദ്യത്തില്‍ തുടരുകയാണ്. തുടര്‍ച്ചയായ രണ്ടുപാദങ്ങളില്‍ നെഗറ്റീവ് വളര്‍ച്ച കുറിച്ച ഇന്ത്യ സാങ്കേതിക സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെട്ടിരുന്നു. ഡിസംബര്‍ പാദ വളര്‍ച്ച പോസിറ്റീവ് ആയതോടെ ഇന്ത്യ കരകയറി.

വീഴ്‌ചയും കരകയറ്റവും (ജി.ഡി.പിയുടെ വീഴ്‌ചയും തിരിച്ചുവരവും കഴിഞ്ഞപാദങ്ങളില്‍)

2020 ഏപ്രില്‍-ജൂണ്‍ : 5.2%
ജൂലായ് – സെപ്‌തം : 4.4%
ഒക്‌ടോ.-ഡിസം : 4.1%
ജനുവരി – മാര്‍ച്ച്‌ : 3.1%
2021 ഏപ്രില്‍-ജൂണ്‍ : -24.4%
ജൂലായ്-സെപ്‌തം : -7.3%
ഒക്‌ടോബര്‍ – ഡിസംബര്‍ : 0.4%

(ജൂണ്‍പാദ വളര്‍ച്ച ആദ്യം വിലയിരുത്തിയിരുന്നത് നെഗറ്റീവ് 23.9 ശതമാനമെന്നും സെപ്‌തംബര്‍ പാദ വളര്‍ച്ച നെഗറ്റീവ് 7.5 ശതമാനമെന്നും ആയിരുന്നു. കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്‌സ് മന്ത്രാലയത്തിന്റെ ഇന്നലത്തെ റിപ്പോര്‍ട്ടിലാണ് വളര്‍ച്ച പുനര്‍നിര്‍ണയിച്ചത്)

₹36.22 ലക്ഷം കോടി ഡിസംബര്‍‌ പാദത്തില്‍ ഇന്ത്യന്‍ ജി.ഡി.പി മൂല്യം 36.22 ലക്ഷം കോടി രൂപയാണ്. 2019-20ലെ സമാന പാദത്തില്‍ ഇത് 36.08 ലക്ഷം കോടി രൂപയായിരുന്നു. ഇക്കുറി വളര്‍ച്ച 0.4 ശതമാനം.

കാത്തത് കൃഷി

ഇക്കുറിയും ജി.ഡി.പിയെ വന്‍ തകര്‍ച്ചയിലേക്ക് നയിക്കാതെയും ലാഭട്രാക്കിലേക്ക് പിടിച്ചുയര്‍ത്തിയും നിലകൊണ്ടത് കാര്‍ഷിക മേഖലയാണ്. സ്വകാര്യ ഉപഭോഗത്തിലെ ഇടിവ് സെപ്‌തംബര്‍ പാദത്തിലെ നെഗറ്റീവ് 11.3 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 2.3 ശതമാനമായി കുറഞ്ഞു.

ഉത്സവകാലത്തോട് അനുബന്ധിച്ചുള്ള മികച്ച വാങ്ങല്‍ ട്രെന്‍ഡാണ് നേട്ടമായത്. ജി.ഡി.പിയുടെ പോസിറ്റീവ് വളര്‍ച്ചയിലേക്കുള്ള മാറ്റത്തിനും വഴിതുറന്നത് ഇതാണ്. ഇന്ത്യയുടെ ധനക്കമ്മി നടപ്പുവര്‍ഷം ഏപ്രില്‍-ജനുവരിയില്‍ പുതുക്കിയ ബഡ്‌ജറ്റ് ലക്ഷ്യത്തിന്റെ 66.8 ശതമാനത്തിലെത്തി. 12.34 ലക്ഷം കോടി രൂപയാണ് ധനക്കമ്മി. ജി.ഡി.പിയുടെ 3.5 ശതമാനത്തില്‍ നിന്ന് 9.5 ശതമാനത്തിലേക്കാണ് നടപ്പുവര്‍ഷത്തെ ധനക്കമ്മി ലക്ഷ്യം കേന്ദ്രം പുതുക്കിയത്.

read also:കർഷക സമരം നടക്കുമ്പോഴും രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ വളര്‍ച്ച

മുഖ്യ വ്യവസായ വളര്‍ച്ച 0.1%

ഇന്ത്യയുടെ മുഖ്യ വ്യവസായ മേഖല ജനുവരിയില്‍ 0.1 ശതമാനം വളര്‍ന്നു. 2020 ജനുവരിയില്‍ വളര്‍ച്ച 2.2 ശതമാനമായിരുന്നു. ജൂലായ് മുതല്‍ സമ്പദ്‌ വ്യവസ്ഥ കരകയറിത്തുടങ്ങിയെന്നാണ് സാമ്പത്തിക സര്‍വെ വ്യക്തമാക്കിയിരുന്നത്. ഊര്‍ജ ഉപയോഗത്തിലെ വര്‍ധന, ചരക്ക് – സേവന നികുതി പിരിവ്, ഇ – വേ ബില്ലുകള്‍, ഉരുക്ക് ഉപയോഗത്തിലെ വര്‍ധന എന്നിവയാണ് ഇതിന്റെ സൂചനകളാണ് ചൂണ്ടിക്കാട്ടിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button