KeralaLatest NewsSaudi ArabiaNewsgulf

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു

വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില(29) കൊല്ലം ആയൂർ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ചത്

സൗദിയിലെ തായിഫിനടത്തു മിനി ബസ് അപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു. വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില(29) കൊല്ലം ആയൂർ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ നാലര മണിയോടടുത്താണ് അപകടം ഉണ്ടായത്.

റിയാദിൽ ക്വാറന്റീൻ പൂർത്തിയാക്കി ജോലിസ്ഥലമായ ജിദ്ദയിലേക്ക് വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരുക്കേറ്റ ആൻസി, പ്രിയങ്ക രണ്ട് മലയാളി നേഴ്‌സുമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button