KeralaLatest NewsNews

ഏറ്റവും കൂടുതൽ സിപിഎം പ്രവർത്തകരാണ് ബിജെപിയിലേക്കെത്തുന്നത് ; കെ. സുരേന്ദ്രൻ

തൃശൂർ : നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി സജ്ജമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇ. ശ്രീധരനെയനും ജേക്കബ് തോമസിനെയും പോലുള്ളവരെ മുൻനിർത്തിയാണ് ഇത്തവണ ബിജെപി മത്സരിക്കുന്നത്. വിജയ യാത്രയുടെ ഭാഗമായി കൊടുങ്ങല്ലൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജിലൻസിനെ നോക്കുത്തിയായി നിർത്തുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഫിഷറീസ് വ്യവസായ മന്ത്രിമാരും മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ടാണ് ഇഎംസിസിയുമായി കരാർ ഉണ്ടാക്കിയത്. അഴിമതിയ്‌ക്കെതിരായ നിലപാട് സ്വീകരിക്കാൻ യുഡിഎഫിന് ആകുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Read Also : ബംഗാൾ ജനത ആർക്കൊപ്പം? മൂന്നക്കം മറികടന്ന് ബിജെപി, മമത വിയർക്കും; സര്‍വേ റിപ്പോർട്ട്

ഒരു മണ്ഡലത്തിലും അയ്യായിരം വോട്ട് തികയ്ക്കാനാവാത്ത സംഘടനയാണ് സിപിഐ. കേരളത്തിൽ കൂടുതലും സിപിഎം പ്രവർത്തകരാണ് ബിജെപിയിൽ എത്തുന്നത്. എൽഡിഎഫിനും യുഡിഎഫിനും മുൻപ് ബിജെപി സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button