Latest NewsNewsInternational

കുഴിച്ചിട്ടിരുന്ന ബാഗില്‍ നിന്നും കിട്ടിയ സാധനം കണ്ട് പൂന്തോട്ടത്തിനായി കുഴിയെടുത്ത കുട്ടികള്‍ അമ്പരന്നു

കൈത്തോക്കുകളും റൈഫിളുകളും ആയിരുന്നു ബാഗില്‍ ഉണ്ടായിരുന്നത്

അരിസോണ : മരം നടാനായി കുഴിയെടുത്തപ്പോള്‍ കിട്ടിയ ബാഗ് നിറയെ തോക്കുകള്‍. വീടിന്റെ പിറകു വശത്തെ മുറ്റത്ത് പൂന്തോട്ട നിര്‍മ്മാണത്തിന്റെ ഭാഗമായി കുഴിയെടുത്തപ്പോഴാണ് ഒരു ബാഗ് നിറയെ തോക്കുകള്‍ കിട്ടിയത്. വീട്ടുകാര്‍ ഉടന്‍ തന്നെ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഫീനിക്‌സ് പൊലീസാണ് ട്വിറ്റര്‍ പേജിലൂടെ പുറം ലോകത്തെ അറിയിച്ചത്.

കൈത്തോക്കുകളും റൈഫിളുകളും ആയിരുന്നു ബാഗില്‍ ഉണ്ടായിരുന്നത്. മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ ആയിരുന്നു ഈ ബാഗ്. വീടിന്റെ മുറ്റത്ത് അതിരിനോട് ചേര്‍ന്ന് ഒരു മരം നടുന്നതിന് വേണ്ടി കുഴി എടുക്കുന്ന സമയത്താണ് ഇത്തരത്തില്‍ ഒരു ബാഗ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ബാഗ് തുറന്നു നോക്കിയപ്പോള്‍ തോക്കുകള്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി. സ്ഥലത്ത് എത്തിയ ഡിറ്റക്ടീവുകള്‍ക്ക് വീടിന്റെ ഉടമസ്ഥര്‍ ബാഗ് കൈമാറി. ഏതെങ്കിലും കുറ്റ കൃത്യങ്ങള്‍ ചെയ്യാന്‍ ഈ തോക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് ഡിറ്റക്ടീവുകള്‍ പരിശോധിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button