KeralaLatest NewsNews

അധ്യാപകന്റെ കൈവെട്ടിയത് ആഗോള ഭീകരതയുടെ മുഖം; ഭീകരവാദത്തിനെതിരെ ഒറ്റകെട്ടായി നിൽക്കണമെന്ന് ബിജെപി

എറണാകുളം ജില്ലയില്‍ മാത്രം ന്യൂനപക്ഷങ്ങളടക്കം ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

മൂവാറ്റുപുഴ: ആഗോള ഭീകരവാദത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ച്‌ നേരിടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മതനിന്ദയുടെ പേരില്‍ അദ്ധ്യാപകന്റെ കൈവെട്ടിയത് ആഗോള ഭീകരതയുടെ പ്രകടമായ ഉദ്ദാഹരണമാണെന്നും വിജയയാത്രയ്ക്ക് മൂവാറ്റുപുഴയില്‍ നടന്ന സ്വീകരണയോഗത്തില്‍ അദ്ദേഹം പറഞ്ഞു.

എന്നാൽ വികസന മുരടിപ്പും അഴിമതിയും മറയ്ക്കാനാണ് ഭരണ-പ്രതിപക്ഷം ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത്. കേരളത്തെ എല്ലാ മേഖലയിലും പൂര്‍ണമായും തകര്‍ക്കാന്‍ കഴിഞ്ഞതാണ് ഇരു മുന്നണികളുടെയും നേട്ടം. കേരളത്തെ ചേര്‍ത്ത് നിര്‍ത്താനാണ് നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നത്. കേരളത്തിന്റെ വികസനത്തിന് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്.

Read Also: 14 മണ്ഡലങ്ങളിലും നോട്ടമിട്ട് ബിജെപി; തലസ്ഥാന നഗരത്തിൽ ബിജെപിയുടെ പ്രകടനം ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് മലയാളിയായ ആരോഗ്യപ്രവര്‍ത്തകയുടെ അടുത്തു നിന്നാണ്. നരേന്ദ്രമോദിയുടെ വികസന നയത്തിനുള്ള അംഗീകാരമാണ് വിജയയാത്രയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ബിജെപിയില്‍ ചേരുന്നത്. എറണാകുളം ജില്ലയില്‍ മാത്രം ന്യൂനപക്ഷങ്ങളടക്കം ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. അഴിമതിക്കെതിരായ ശക്തമായ പോരാട്ടമാണ് ജനങ്ങളെ ബിജെപിയിലെത്തിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button