KeralaLatest NewsNews

സി.പി.എം.- ആര്‍.എസ്.എസ്. ചര്‍ച്ചയ്ക്ക് മധ്യസ്ഥനായി: കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കുകയായിരുന്നു ലക്ഷ്യം, ശ്രീ എം

കണ്ണൂരില്‍ സി.പി.എം. – ആര്‍.എസ്.എസ്. സംഘര്‍ഷം തീര്‍ക്കുന്നതിന് മദ്ധ്യസ്ഥത വഹിച്ചെന്ന് സത്‌സംഘ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എം.”കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി രണ്ട് യോഗങ്ങളാണ് നടത്തിയത്. ആദ്യം തിരുവനന്തപുരത്തും രണ്ടാമത് കണ്ണൂരും. രണ്ട് യോഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സി.പി.എം. നേതാക്കളും ആര്‍.എസ്.എസ്. നേതാവ് ഗോപാലന്‍കുട്ടി മാഷും ഇതര നേതാക്കളും പങ്കെടുത്തു. കേരള സമൂഹത്തിന്റെ നന്മയ്ക്കായി ചെയ്ത ഈ നടപടിയില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ ഉദ്ദേശ്യങ്ങളുമുണ്ടായിരുന്നില്ല.” അദ്ദേഹം പറഞ്ഞു.

സത്‌സംഘ് ഫൗണ്ടേഷന് തിരുവനന്തപുരത്ത് യോഗ കേന്ദ്രം ആരംഭിക്കുന്നതിന് നാലേക്കര്‍ ഭൂമി അനുവദിക്കാൻ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭൂമിക്കായി അപേക്ഷ നൽകിയിരുന്നെന്നും, ഭൂമി അനുവദിച്ചു എന്നത് മാധ്യമങ്ങളിൽ വായിച്ചറിഞ്ഞ വിവരം മാത്രമേയുള്ളൂ എന്നും അദ്ദേഹം പ്രതികരിച്ചു.

ഡൽഹിയിലെ സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധി എ.സമ്പത്ത് രാജിവച്ചു: നീക്കം നിയമസഭയിലേക്ക് മത്സരിക്കാന്‍

സി.പി.എം സംസ്ഥാന സെക്രട്ടറിയായിടരിക്കെ പാർട്ടി പ്രവർത്തകർക്ക് സംഘടിപ്പിച്ച യോഗ ക്യാമ്പിൽ വെച്ചാണ് പിണറായി വിജയനെ ആദ്യം കാണുന്നതെന്നും, അന്നുമുതൽ സൗഹൃദമുണ്ടെന്നും ശ്രീ എം പറഞ്ഞു. കണ്ണൂരില്‍ സി.പി.എം. – ആര്‍.എസ്.എസ് .സംഘര്‍ഷത്തിന് അയവു വരുത്താൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.എമ്മിലും ആര്‍.എസ്.എസിലും പരിചയക്കാരുളളതുകൊണ്ടാണ് സമാധാന ശ്രമം നടത്താമെന്ന് വിചാരിച്ചത്. രണ്ടു കൂട്ടരേയും ഒന്നിച്ചിരുത്തിയാലേ ഇതിന് അറുതി വരുത്താനാവുകയുളളു എന്നെനിക്കറിയാമായിരുന്നു. കണ്ണൂരിലെ സംഘര്‍ഷത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ ജില്ലാ സെക്രട്ടറി പി ജയരാജനുമായി സംസാരിക്കാം എന്ന് കരുതി. നിങ്ങളൊക്കെ വിചാരിക്കുന്നതുപോലെ ഞാന്‍ ഒരു മോണ്‍സ്റ്ററല്ല എന്നാണ് ജയരാജന്‍ എന്നോട് പറഞ്ഞത്. ഡൽഹിയിൽ വെച്ച് ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവതിനെ കണ്ടു. അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞപ്പോള്‍ നല്ല കാര്യമാണെന്നും എന്നാല്‍ ആരാണ് ഇതിന് മുന്‍കൈയ്യെടുക്കുക എന്നും ചോദിച്ചു. ഞാന്‍ മുന്‍കൈ എടുക്കാമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. അങ്ങിനെയാണ് കേരളത്തില്‍ ഇരു വിഭാഗങ്ങളിലുള്ള നേതാക്കളുമായും ബന്ധപ്പെടുന്നത്.

സി.പി.എമ്മില്‍ കോടിയേരി ബാലകൃഷ്ണനുമായും ആര്‍.എസ്.എസില്‍ ഗോപാലന്‍കുട്ടി മാഷുമായും സംസാരിച്ചു. തിരുവനന്തപുരത്തും കണ്ണൂരുമായി രണ്ട് യോഗങ്ങൾനടന്നു. യോഗത്തിനിടെ ചില ചില്ലറ തര്‍ക്കങ്ങളുണ്ടായി. പക്ഷേ, രണ്ടുകൂട്ടരും സമാധാനം വേണമെന്ന പക്ഷക്കാരായിരുന്നു. അതുകൊണ്ടു തന്നെ ചര്‍ച്ച വിജയമായി. കണ്ണൂരിലെ യോഗത്തില്‍ പിണറായിക്ക് പുറമെ പി. ജയരാജനും കോടിയേരിയുമുണ്ടായിരുന്നു. സമാധാനം പുനഃസ്ഥാപിക്കണമെന്ന തീരുമാനത്തോടെയാണ് ആ യോഗം പിരിഞ്ഞത്.

ഇന്ത്യൻ സമുദ്ര ഉച്ചകോടി ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

സി.പി.എമ്മിനും ആര്‍.എസ്.എസിനുമിടയില്‍ അന്തര്‍ധാരയുണ്ടെന്നും ഈ കണ്ണി വിളക്കിയ ആളെന്ന നിലയ്ക്കാണ് ഫൗണ്ടേഷന് ഭൂമി നല്‍കുന്നതെന്നുള്ള ആരോപണം വളരെ വേദനയുളവാക്കുന്നതാ ണതെന്നും, അങ്ങിനെ ഒരു രാഷ്ട്രീയ ലക്ഷ്യവും തനിക്കില്ലെന്നും. മനുഷ്യനന്മ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പാര്‍ട്ടികളിലും നല്ല മനുഷ്യരുണ്ടെന്നും, അവരെ ഒരുമിപ്പിച്ച് സമൂഹത്തിന് ഉപകാരം ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും, വിവാദത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ഈ ഭൂമി വേണ്ടെന്നു വെച്ചാലോ എന്നു വരെ തോന്നിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, ശ്രീ എം ഇടനിലക്കാരനായി സി.പി.എമ്മും ആർ.എസ്.എസും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.

മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ പ്രത്യേക  അഭിമുഖത്തിലാണ് ശ്രീ എം ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Post Your Comments


Back to top button