COVID 19Latest NewsUSANewsInternational

അമേരിക്കയിൽ ആശങ്ക പടരുന്നു; വൈറസ് ബാധിതരുടെ എണ്ണം 2.93 കോടി

ന്യൂയോർക്ക്: അമേരിക്കയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം രണ്ട് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അമ്പതിനായിരത്തിനടുത്ത് പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 5.27 ലക്ഷം പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചിരിക്കുന്നത്. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം കടന്നിരിക്കുന്നു.

രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയാണ് അമേരിക്കയ്ക്ക് തൊട്ടുപിന്നിൽ ഉള്ളത്. രാജ്യത്ത് ഒരു കോടി പതിനൊന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 11,000ത്തിലധികം പേർക്കാണ് കഴിഞ്ഞദിവസം കൊറോണ വൈറസ് സ്ഥിരീകരിച്ചത്. നിലവിൽ 1.65 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.1.07 കോടി പേർ രോഗ മുക്തി നേടി. മരണസംഖ്യ 1.57ലക്ഷമായി ഉയർന്നു.

രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ബ്രസീലാണ് ഉള്ളത്. രാജ്യത്ത് 1.05 കോടി പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2.55 ലക്ഷം പേർ കോവിഡ് ബാധിച്ചു മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിനാല് ലക്ഷം കടന്നു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി നാൽപത്തിയൊമ്പത് ലക്ഷം കടന്നിരിക്കുന്നു. 2.81 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 25.49 ലക്ഷം പേർ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം ഒൻപതുകോടി പിന്നിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button