
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് 86കാരിയുടെ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. എല്‍ഡിഎഫ് പുളിങ്ങോം പേജിലൂടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഇടതുമുന്നണി ഭരണത്തില്‍ കൃത്യമായി പെന്‍ഷന്‍, ആവശ്യത്തിന് ഭക്ഷണം എന്നിവ ലഭിക്കുന്നുണ്ടെന്ന് 86കാരി വീഡിയോയില്‍ പറയുന്നു. പിണറായിയെ കുറ്റം പറയുന്നവനെ താൻ അടിക്കുമെന്നും, വോട്ട് അദ്ദേഹത്തിന് മാത്രമേ ചെയ്യൂവെന്നും വയോധിക വീഡിയോയിൽ പറയുന്നു.
വയോധികയുടെ വാക്കുകള്‍ ഇങ്ങനെ : ”പിണറായി വിജയനെക്കുറിച്ച് നല്ല അഭിപ്രായമാണ് എനിക്ക്. എനിക്ക് 86 വയസായി. ഇന്നുവരെ ഇത്രയും നല്ല ഭരണം ഞാന്‍ കണ്ടിട്ടുമില്ല, അനുഭവിച്ചിട്ടുമില്ല. ആ മനുഷ്യന്റെ കാല് കഴുകിയ വെള്ളം തന്നാൽ ഞാൻ കുടിക്കും. എനിക്ക് ജീവനുള്ള കാലം അദ്ദേഹത്തിന് മാത്രമേ ഞാന്‍ വോട്ട് ചെയ്യുകയുള്ളൂ. പിണറായിയെ കുറ്റം പറയുന്നവന്റെ ചെള്ളയ്ക്ക് ഞാന്‍ അടിക്കും. പെന്‍ഷന്‍ എത്രയാണെങ്കിലും അത് തികച്ച് ഇങ്ങനെ തരുന്നുണ്ടല്ലോ? മറ്റവരാണെങ്കില്‍ ആറു മാസം കൂടി ചെല്ലുമ്പോള്‍ അരയും മുറിയും തരും. ഈ ഭരണത്തില്‍ ദാരിദ്ര്യമില്ല. അടുക്കളയില്‍ ഇഷ്ടം പോലെ സാധനങ്ങളാണ്. അരിയും സാധനങ്ങളും. കോവിഡ് കാലത്ത് ഒരു മനുഷ്യനും ക്ഷീണമില്ല. ഇതുപോലെ കൊണ്ടു തിന്നിട്ട് അല്ലേ അവര്‍ പിന്നെയും കുറ്റം പറയുന്നത്. ആ മനുഷ്യനെ കുറ്റം പറഞ്ഞാല്‍ ദൈവം പോലും പൊറുക്കില്ല. ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നുണ്ട്. ആ മനുഷ്യന്‍ മാത്രം മതി.”
'പിണറായിയെ കുറ്റം പറയുന്നവരെ അടിക്കും, വോട്ട് അദ്ദേഹത്തിന് മാത്രം'
Posted by Gopidas Mullankolly on Monday, March 1, 2021
Post Your Comments