Latest NewsSaudi ArabiaNewsGulf

ട്രെയിലര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ട്രെയിലര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ട്രക്ക് ഡ്രൈവറായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി നീതിഷ് ആണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. അല്‍ ബാഹയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം.

സൗദി തലസ്ഥാനമായ റിയാദില്‍ 850 കിലോമീറ്റര്‍ അകലെയുള്ള അല്‍ഹന എന്ന സ്ഥലത്തായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. റോഡിലെ ഡിവൈഡര്‍ തകര്‍ത്ത് വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു ഉണ്ടായത്. മൃതദേഹം നിംറ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button