Latest NewsNewsIndia

‘രാഷ്ട്രീയം ഉപേക്ഷിക്കുന്നു’ ; വമ്പൻ പ്രഖ്യാപനവുമായി ശശികല

ചെന്നൈ : തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിത പ്രഖ്യാപനവുമായി വികെ ശശികല. രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി വികെ ശശികല വ്യക്തമാക്കി. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ശശികലയുടെ തീരുമാനം. ”താന്‍ ഒരിക്കലും അധികാരത്തിന് പിറകേ പോയിട്ടില്ല. ജയലളിത ജീവിച്ചിരുന്ന കാലത്ത് പോലും അങ്ങനെ ആയിരുന്നു. ജയലളിതയുടെ മരണശേഷവും താന്‍ അധികാരത്തിന് പിറകേ പോകാനില്ല. രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്. എന്നാല്‍ ജയയുടെ പാര്‍ട്ടി വിജയിക്കുന്നതിനും അവരുടെ പാരമ്പര്യം തുടര്‍ന്ന് പോകുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു” എന്നാണ് ശശികലയുടെ പ്രസ്താവന.

Read Also : ഇന്ത്യയിൽ നിന്നും ബ്രഹ്മോസ് മിസൈൽ വാങ്ങാൻ ഒരുങ്ങി ഫിലിപ്പൈൻസ്

അണ്ണാഡിഎംകെ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം എന്നും പ്രധാന പ്രതിപക്ഷമായ ഡിഎംകെയെ പരാജയപ്പെടുത്തണം എന്നും ശശികല ആവശ്യപ്പെട്ടു. ജയലളിതയുടെ പാരമ്പര്യം കാക്കണമെന്നും ശശികല അണ്ണാഡിഎംകെ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഏറ്റവും അടുത്ത തോഴി ആയിരുന്നു ശശികല.അഴിമതിക്കേസില്‍ അറസ്റ്റിലായിരുന്ന വികെ ശശികല ഇക്കഴിഞ്ഞ ജനുവരിയില്‍ ആണ് ജയില്‍ മോചിതയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button