COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്നരക്കോടി കടന്നു

ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്നരക്കോടി കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മൂന്നര ലക്ഷത്തിലധികം പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 25.59 ലക്ഷം പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒൻപത് കോടി പത്ത് ലക്ഷം കടന്നിരിക്കുന്നു.

കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത് ഉള്ളത്. യുഎസിൽ രണ്ട് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 5.29 ലക്ഷം പേർ മരിച്ചു. ഒരു കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം പേർ രോഗമുക്തി നേടിയിരിക്കുന്നു.

കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യയും ബ്രസീലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഇന്ത്യയിൽ ഒരു കോടി പതിനൊന്ന് ലക്ഷം പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. നിലവിൽ 1.67ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു. 1.57 ലക്ഷം പേർ മരിച്ചു. ബ്രസീലിൽ 1.06 കോടി കൊവിഡ് ബാധിതരാണ് ഉള്ളത്. മരണസംഖ്യ 2.57 ലക്ഷമായി ഉയർന്നു. തൊണ്ണൂറ്റിയഞ്ച് ലക്ഷം പേർ രോഗമുക്തി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button