Latest NewsNewsIndia

താടി വളര്‍ന്നപ്പോള്‍ ജിഡിപി തളര്‍ന്നു; പ്രധാനമന്ത്രിയെ പരിഹസിച്ച്‌ ശശി തരൂര്‍

ന്യൂഡല്‍ഹി : രാജ്യത്ത് ആഭ്യന്തര വളര്‍ച്ചാനിരക്കില്‍ ഉണ്ടായ തളര്‍ച്ചയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുമായി താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പ്രധാനമന്ത്രിയുടെ താടിയും ആഭ്യന്തര വളര്‍ച്ചാനിരക്കും താരതമ്യം ചെയ്ത് കൊണ്ടുള്ള ചിത്രം സഹിതമാണ് ശശി തരൂരിന്റെ പരിഹാസം.

Read Also :  സ്‌ക്രാപ്പേജ് പോളിസി ഉടൻ: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ പൊളിക്കാൻ റീ സൈക്ലിംഗ് യൂണിറ്റുകൾ നിർമ്മിക്കാൻ കേന്ദ്ര നിർദ്ദേശം

2017-18 സാമ്പത്തിക വർഷത്തിൽ താടി കുറവുണ്ടായിരുന്നപ്പോൾ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളർച്ച. അടുത്ത വർഷം താടി അൽപ്പം നീണ്ടു. വിവിധ പാദങ്ങളിലായി ജിഡിപി ആറു ശതമാനത്തിനും താഴെയായി കൂപ്പു കുത്തി. 2019-20 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 4.5 ശതമാനമായും ഇടിഞ്ഞു. അപ്പോഴേക്കും പ്രധാനമന്ത്രിയുടെ താടിക്ക് നീളം കൂടിയെന്നും ചിത്രത്തിൽനിന്നു വ്യക്തം. 2017 മുതലുള്ള പ്രധാനമന്ത്രിയുടെ അഞ്ച് ചിത്രങ്ങളാണ് ട്വീറ്റിലുള്ളത്.

 

എന്നാൽ ഡിസംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ കഴിഞ്ഞ പാദത്തിൽ രാജ്യത്തിന്റെ ജിഡിപിയിൽ 0.4 ശതമാനം വർധനയുണ്ടായിരുന്നു. തുടർച്ചയായ രണ്ട് പാദങ്ങളിലെ ഇടിവിന് ശേഷമാണ് സാമ്പത്തിക വളർച്ച നിരക്ക് തിരിച്ച് കയറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button