Latest NewsKeralaNews

‘നരേന്ദ്ര മോദി ജനപക്ഷത്തിലെ സ്‌ത്രീപക്ഷം’; ശോഭ സുരേന്ദ്രൻ എഴുതുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മോദി സര്‍ക്കാരിന്റെയും സ്‌ത്രീപക്ഷ നയങ്ങളെയും നടപടികളെയും കുറിച്ച് സമഗ്രവും ആധികാരികവുമായ പുസ്തകമാണ് ശോഭാ സുരേന്ദ്രന്‍ രചിച്ച ‘നരേന്ദ്ര മോദി: ജനപക്ഷത്തിലെ സ്‌ത്രീപക്ഷം’. മലയാളത്തില്‍ ഇത്തരമൊരു പുസ്തകം ആദ്യമാണ് എന്നത് മാത്രമല്ല, മറ്റ് ഇന്ത്യന്‍ ഭാഷകളിലും ഈ ഉള്ളടക്കമുള്ള സമഗ്ര രചന ഉണ്ടായിട്ടുമില്ല എന്നതും ശ്രദ്ധേയമാണ്.

സത്യത്തില്‍ ഭയത്തോടെയും അധിക ശദ്ധയോടെയുമാണ് ഞാനിത് എഴുതുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പുസ്തകത്തിൽ പറയുന്നു. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തിലെത്തിയ ശേഷംസ്‌ത്രീശക്തിയെ രാഷ്ട്രനിര്‍മാണത്തിനുള്ള ഒരു രാഷ്ട്രീയ ശക്തിയായി കണക്കാക്കി ദേശീയ പുനര്‍നിര്‍മാണത്തിന്റെ ഭാഗമാക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തി എഴുതി. സ്‌ത്രീകള്‍ നരേന്ദ്ര മോദിയുടെ ഏറ്റവും വിശ്വസിക്കാവുന്ന ‘വോട്ടുബാങ്ക്’ ആയി പരിണമിച്ചു എന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നു.

Read Also : പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

ഇന്ത്യയുടെ നാവികസേനയിലെ ആദ്യ വനിതാ സബ് ലഫ്റ്റനന്റുമാരായി കുമുദിനിത്യാഗി, റിതിസിംഗ് എന്നിവരെ 2020 സെപ്റ്റംബറിൽ നിയമിച്ചതിനേക്കുറിച്ചും വിശദമായി പരാമര്‍ശിച്ചുകൊണ്ടാണ് 2014 മുതല്‍ ഇതുവരെ മോദി സര്‍ക്കാരുകള്‍ നടത്തിയ സ്ത്രീപക്ഷ ഇടപെടലുകളുടെ വസ്തുതാ വിശദീകരണത്തിലേക്ക് കടക്കുന്നത്. നാവികസേനയില്‍ വിന്യസിക്കപ്പെട്ട ഈ വനിതാ ഓഫീസര്‍മാര്‍ അന്നേദിവസം മുതല്‍ ചരിത്രത്തിന് കൂടി അവകാശികളായി മാറുകയാണ് ചെയ്തത്. നാവികസേനയുടെ പടക്കപ്പലില്‍ നിയോഗിതയരായ ആദ്യ വനിതാ ഓഫീസര്‍മാരായിരുന്നു ഇരുവരും. യുദ്ധ രംഗത്തെ നിര്‍ണായക ചുമതലകളുടെ ബാറ്റണ്‍ വനിതകളെ ഏല്‍പ്പിച്ചതിലൂടെ ഭാരതം ഉത്തരവാദിത്തങ്ങള്‍ ഉജ്ജ്വലമായി നിറവേറ്റാനുള്ള വനികളുടെ ശേഷിക്ക് ഉറച്ചൊരു സല്യൂട്ട് നല്‍കുകയാണ് ചെയ്തതെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നു.

Read Also :  ജയിലിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പി.വി.അന്‍വര്‍ എം.എല്‍.എ നാട്ടിലേയ്ക്ക് തിരിച്ചെത്തുന്നു

നരേന്ദ്ര മോദിയുടെ ഒന്നാം സര്‍ക്കാരും ഇപ്പോഴത്തെ സര്‍ക്കാരും ഇഛാശക്തിയോടെ നടപ്പാക്കിയ, സ്‌ത്രീപക്ഷ നയങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിന് മലയാള ഭാഷയില്‍ ഒരു രചന ഉണ്ടാകണം എന്ന ആഗ്രഹം കുറേക്കാലമായി മനസ്സിലുണ്ട് എന്നും ശോഭ പറയുന്നു. എന്തുകൊണ്ട് സ്വന്തം നിലയില്‍ത്തന്നെ അതിനു ശ്രമിച്ചുകൂടാ എന്നു പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എന്റെ ആ ആഗ്രഹത്തിന്റെ തീവ്രത അറിയുന്നവര്‍ ആവര്‍ത്തിച്ച് പ്രചോദിപ്പിതിന്റെ ഫലമാണ് ഈ പുസ്തകം എന്നും അവര്‍ പറയുന്നു.അച്ഛന്റെ ഓര്‍മകള്‍ക്കും അമ്മയുടെ സ്നേഹ സാന്നിധ്യത്തിനുമാണ് ശോഭാ സുരേന്ദ്രന്‍ ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button