Latest NewsKeralaNews

മന്ത്രിമാരുടെ ഭാര്യമാർക്ക് നിയമസഭയിലേക്ക് ആശ്രിതനിയമനം നൽകാനുള്ള സിപിഎം ശ്രമം ലജ്ജാവഹം ; ശോഭ സുരേന്ദ്രൻ

പിൻവാതിൽ നിയമനങ്ങളും ആശ്രിത നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും ഭാര്യമാർക്ക് തീറെഴുതി കൊടുത്ത സിപിഎം ഇപ്പോൾ നിയമസഭയിലേക്കും അതേ തന്ത്രം പയറ്റുകയാണെന്ന് ശോഭ സുരേന്ദ്രൻ.  ഇത് ജനാധിപത്യത്തോടും ജനങ്ങളോടും സ്‌ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ പിഎസ് സി ഉദ്യോഗാർത്ഥികൾ, യുവാക്കൾ, സ്ത്രീകൾ, ദരിദ്ര ജനവിഭാഗം എന്നിവരെല്ലാം കൈകോർത്ത് പാലക്കാട് ജില്ലയിലെ സിപിഎമ്മിന് ശക്തമായ തിരിച്ചടി നൽകാൻ പോകുന്ന തെരഞ്ഞെടുപ്പാണിതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.

Read Also :  ‘വിവാഹം ചെയ്യാമോ’; ചോദ്യം പിന്‍വലിക്കണമെന്ന് വൃന്ദ കാരാട്ട്

കുറിപ്പിന്റെ പൂർണരൂപം……………………

കേരളത്തിലെ യുവാക്കളെ വെല്ലുവിളിച്ച് പിൻവാതിൽ നിയമനങ്ങളും ആശ്രിത നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും ഭാര്യമാർക്ക് തീറെഴുതി കൊടുത്ത സിപിഎം ഇപ്പോൾ നിയമസഭയിലേക്കും അതേ തന്ത്രം പയറ്റുകയാണ്. ആയിരക്കണക്കിന് PSC ഉദ്യോഗാർഥികളുടെ ജീവിതത്തിന്റെ വിലയിലാണ് എംബി രാജേഷും പി രാജീവും പി കെ ബിജുവും കെ കെ രാഗേഷും സ്വന്തം ഭാര്യമാരെ സർവ്വകലാശാലകളിൽ തിരുകിക്കയറ്റിയതെങ്കിൽ ഇപ്പോൾ എ കെ ബാലനാണ് സ്വന്തം ഭാര്യക്ക് നിയമസഭയിലേക്ക് ആശ്രിതനിയമനം നൽകാൻ ശ്രമിക്കുന്നത്. ഇത് ജനാധിപത്യത്തോടും ജനങ്ങളോടും സ്ത്രീ സമൂഹത്തോടുമുള്ള അങ്ങേയറ്റത്തെ വെല്ലുവിളിയാണ്. സർക്കാർ ജോലികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാർ ആയിരുന്നെങ്കിൽ, നിയമസഭയിലേക്കുള്ള ആശ്രിത നിയമനത്തിൽ ജനങ്ങൾക്ക് വിധിയെഴുതാൻ സൗകര്യമുണ്ട് എന്ന് സിപിഎം നേതാക്കൾ മനസ്സിലാക്കിയാൽ നല്ലത്. കേരളത്തിലെ പിഎസ് സി ഉദ്യോഗാർത്ഥികൾ, യുവാക്കൾ, സ്ത്രീകൾ, ദരിദ്ര ജനവിഭാഗം എന്നിവരെല്ലാം കൈകോർത്ത് പാലക്കാട് ജില്ലയിലെ സിപിഎമ്മിന് ശക്തമായ തിരിച്ചടി നൽകാൻ പോകുന്ന തെരഞ്ഞെടുപ്പാണിത്.

https://www.facebook.com/SobhaSurendranOfficial/posts/2429955763794916

shortlink

Related Articles

Post Your Comments

Related Articles


Back to top button