COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 25.70 ലക്ഷം കടന്നു

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 25.70 ലക്ഷം കടന്നിരിക്കുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഒൻപത് കോടി പതിനാല് ലക്ഷം കടന്നിരിക്കുകയാണ്.

കോവിഡ് രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 5.31 ലക്ഷം പേർ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് കോടി കടന്നു.

ഇന്ത്യയിൽ ഒരു കോടി പതിനൊന്ന് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.17,000ത്തിലധികം പേർക്കാണ് കഴിഞ്ഞദിവസം രോഗം ബാധിച്ചിരിക്കുന്നത്. നിലവിൽ 1.70 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണ സംഖ്യ 1.57 ലക്ഷമായി ഉയർന്നു. രോഗികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ളത് ബ്രസീലാണ്(1.07 കോടി രോഗബാധിതർ). റഷ്യ(42 ലക്ഷം രോഗബാധിതർ) ബ്രിട്ടൻ(41 ലക്ഷം കൊവിഡ് ബാധിതർ), ഫ്രാൻസ്(38 ലക്ഷം രോഗബാധിതർ) സ്‌പെയിൻ(31 ലക്ഷം കൊവിഡ് ബാധിതർ) എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.

Related Articles

Post Your Comments


Back to top button