KeralaLatest NewsNews

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് പേടി

പിണറായിയെ പരിഹസിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍. ‘രാജാവിനെ കാണുമ്പോള്‍ കവാത്ത് മറക്കു’മെന്ന് പറയുന്നത് പോലെയാണ് പിണറായിക്ക് മോദിയെ കാണുമ്പോഴെന്നും മോദിയെ എന്തിനാണ് മുഖ്യമന്ത്രി പേടിക്കുന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു. ‘മുണ്ടുടുത്ത മോദിയാണ് പിണറായി വിജയനെന്നും കോണ്‍ഗ്രസ് എം.പി ആക്ഷേപമുയര്‍ത്തി. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Read Also : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ബി.ജെ.പിയുടെ മെഗാ റാലി : അതീവ സുരക്ഷ

സി.പി.എമ്മിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രമായ വൈരുദ്ധ്യാന്മക ഭൗതികവാദത്തില്‍ പോലും മാറ്റങ്ങള്‍ വന്നുവെന്നും കണ്ണൂരില്‍ പിണറായി വിജയന്‍ ശ്രീകൃഷ്ണന്റെ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം സ്ഥാപിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ മുന്നണിയും സര്‍ക്കാരും അധികാരത്തില്‍ നിന്നും പോകാന്‍ കാരണമായത് കെ.എം മാണിയാണെന്നും സി.പി.എമ്മാണ് അദ്ദേഹത്തെ പ്രതിയാക്കിയതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button