KeralaLatest News

ക്ഷേത്രഭരണം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് മുക്തമാക്കണം, ഭരണം ഭക്തജന പ്രാതിനിധ്യത്തിൽ വേണം, ഹിന്ദു ഐക്യവേദി

പാലാ : ക്ഷേത്ര ഭരണം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് വിമുക്തമാക്കി ഭക്തജന പ്രാതിനിധ്യമുള്ള സംവിധാനത്തിലേക്ക് കൊണ്ടുവരണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്ക് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ സമൂഹങ്ങള്‍ അവരുടെ ആരാധനലായങ്ങളും മതപഠനകേന്ദ്രങ്ങളും നല്ല രീതിയില്‍ നിലനിര്‍ത്തുമ്പോള്‍ ഭൂരിപക്ഷ സമൂഹത്തിന്റെ ആരാധനാകേന്ദ്രങ്ങളില്‍ മാത്രം സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നഗ്‌നമായ മത വിവേചനമാണെന്നും അദ്ദേഹം ആരോപിച്ചു. ഇടതു-വലതു മുന്നണികളുടെ ഹിന്ദു വിരുദ്ധ നിലപാടുകള്‍ക്കെതിരെ 14 മുതല്‍ 16 വരെ താലൂക്കില്‍ വാഹന പ്രചരണ യാത്ര നടത്താനും ഹിന്ദു ഐക്യവേദി തീരുമാനിച്ചു.

read also: ‘ബിന്ദു അമ്മിണി ഭക്തയായല്ല, ആക്ടിവിസ്റ്റായാണ് ശബരിമലയില്‍ പോകാനെത്തിയത്’; ഹൈക്കോടതി

ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് ആര്‍.സി.പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എസ്.സജു, താലൂക്ക് ജനറല്‍ സെക്രട്ടറി സി.ജയചന്ദ്രന്‍, മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍, ഭാരവാഹികളായ കെ. ബിജു, ഇ ഏ പ്രസാദ്, അനൂപ് കരൂര്‍, സന്തോഷ് കിടങ്ങൂര്‍, ബാബു തിടനാട് ശ്രീജിത്ത് മൂന്നിലവ്, രാധാകൃഷണ ചെട്ടിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.

shortlink

Post Your Comments


Back to top button