Latest NewsNewsWomenFashionBeauty & StyleLife Style

മുഖക്കുരു തടയാൻ സഹായിക്കുന്ന ഫേസ് പാക്കുകൾ

മുഖക്കുരു ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും, തെറ്റായ ഭക്ഷണശീലങ്ങളും ജീവിതശൈലി മാറ്റങ്ങളുമെല്ലാം മുഖക്കുരു ഉണ്ടാകാനുള്ള കാരണങ്ങളാണ്. മുഖക്കുരുവും പാടുകളും ഉണ്ടാകുന്നത് നിങ്ങളുടെ മുഖ സൗന്ദര്യത്തെ മാത്രമല്ല, നിങ്ങളുടെ ആത്മവിശ്വാസത്തിനും കോട്ടം വരുത്തുന്നു. മുഖക്കുരു തടയാൻ സഹായിക്കുന്ന ഫേസ് പാക്കുകൾ പരിചയപ്പെടാം.

രണ്ട് ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ഒരു ടീസ്പൂണ്‍ റോസ് വാട്ടറും 1/2 ടീസ്പൂണ്‍ നാരങ്ങ നീരും എന്നിവ ഒരുമിച്ച് ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ പാക്ക് മുഖത്ത് പുരട്ടുക.15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. ഈ ഫേസ് പായ്ക്ക് നിങ്ങളുടെ മുഖത്തെ എണ്ണയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

Read Also :  ഓട്ടോ ഡ്രൈവറെ സഹപ്രവര്‍ത്തകന്‍ അടിച്ചുകൊലപ്പെടുത്തി : സംഭവം നിരവധി യാത്രക്കാര്‍ നോക്കിനില്‍ക്കെ

മറ്റൊന്ന് രണ്ട് ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ഒരു ടീസ്പൂണ്‍ കടലമാവും ഒരു ടീസ്പൂൺ പാലും എന്നിവ ചേർത്ത് പേസ്റ്റ് പരുവത്തിൽ ആക്കി എടുക്കുക. ശേഷം ഈ പാക്ക് മുഖത്ത് ഇടാവുന്നതാണ്. ഏകദേശം 15 – 20 മിനിറ്റ് നേരം കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖക്കുരു നീങ്ങാന്‍ ഈ പാക്ക് ഏറെ ​ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button