KeralaLatest NewsNewsDevotional

നിലവിളക്ക് തെളിക്കലിന്റെ ഫലമറിയാം

നിലവിളക്ക് കൊളുത്താത്ത ഹൈന്ദവ ഭവനങ്ങള്‍ വിരളമായിരിക്കും. അത്രയേറെ മംഗളപ്രദവും ഐശ്വര്യസൂചകവുമാണ് നിലവിളക്കെന്നാണ് വിശ്വാസം. ഒരു ഹൈന്ദവനെ സംബന്ധിച്ച് എല്ലാ പൂജാദികര്‍മ്മങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്ന്. ഭഗവതിസേവയിലും മറ്റും ദേവിയെ ആവാഹിക്കുന്നത് നിലവിളക്കിലേക്കാണ്. സമൂഹാര്‍ച്ചനയില്‍ മുന്നിലുള്ള നിലവിളക്കിനെ ഈശ്വരനായി സങ്കല്‍പ്പിച്ച് അര്‍ച്ചന ചെയ്യുന്നു. മനസ്, ബിന്ദു,കല,നാദം, പഞ്ചഭൂതം എന്നിവയുടെ പ്രതീകമായാണ് നിലവിളക്കിനെ കണക്കാക്കുന്നത്. അതേസമയം, അലങ്കാരവിളക്കുകളും തൂക്കുവിളക്കുകളും വീടുകളിലും പൂജാദികാര്യങ്ങളിലും ഉപയോഗിക്കാറില്ല എന്നതും പ്രത്യേകതയാണ്.

നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകള്‍ ഭാഗം ശിവനെയും കുറിക്കുന്നു എന്നാണ് വിശ്വാസം. രണ്ടു തട്ടുകള്‍ ഉള്ളതും ഓടില്‍ നിര്‍മ്മിച്ചതുമായ നിലവിളക്കാണ് ഭവനങ്ങളില്‍ കത്തിക്കാന്‍ ഉത്തമമെന്നാണ് ആചാര്യന്മാരുടെ അഭിപ്രായം. രാവിലെ കിഴക്ക് ദിക്കിന് അഭിമുഖമായി വേണം തിരിതെളിക്കാന്‍. ഇങ്ങനെ ചെയ്താല്‍ ദുഃഖങ്ങള്‍ ഇല്ലാതാകുന്നു എന്നാണ് വിശ്വാസം. വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് തെളിയിച്ചാല്‍ കടബാധ്യത തീരും എന്നും ആചാര്യന്മാര്‍ പറയുന്നു. വടക്കുദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ സമ്പത്ത് വര്‍ദ്ധിക്കുമെന്നും പറയുന്നു. എന്നാല്‍, തെക്ക് നോക്കി നിലവിളക്ക് തെളിയിക്കുന്നത് അശുഭകാര്യങ്ങള്‍ക്ക് ഇടയാക്കുമെന്നും വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button