Latest NewsNewsFootballSports

രണ്ട് വിദേശ താരങ്ങളെ ഒഴിവാക്കി “കേരള ബ്ലാസ്റ്റേഴ്സ്”

ഇനി 'കേരള ബ്ലാസ്റ്റേഴ്സി'നായി സിഡോഞ്ചയും ജുവാന്‍ഡെയും കളിക്കളത്തിൽ ഇറങ്ങില്ല

കേരള ബ്ലാസ്റ്റേഴ്സിന്‍റെ വിദേശ താരങ്ങളായ സിഡോഞ്ചയും ജുവാന്‍ഡെയും ക്ലബ് വിട്ടു. ഇരു താരങ്ങളെയും ക്ലബ് റിലീസ് ചെയ്തതായാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ടീം നായകനായിരുന്ന സിഡോഞ്ചയ്ക്ക് പരിക്കുമൂലം സീസണിന്‍റെ ഭൂരിഭാഗവും നഷ്ടപെട്ടിരുന്നു.

Read Also: 2020 ലെ മിന്നും താരമായി പ്രധാനമന്ത്രി നരേന്ദ്രമോദി

താരത്തെ ഒരു സീസണ്‍ കൂടെ നിലനിര്‍ത്തും എന്ന് കരുതിയിരുന്നെങ്കിലും പുതിയ താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത്. സീസണ്‍ പകുതിയായപ്പോഴാണ് സിഡോഞ്ചയ്ക്ക് പകരക്കാരനായി ‌ജുവാന്‍ഡെ എത്തിയത്.

Read Also: അനുരാഗ് കശ്യപിന്റെയും താപ്സി പന്നുവിന്റെയും വസതിയിൽ പരിശോധന ; 650 കോടിയുടെ അനധികൃത ഇടപാടുകള്‍ കണ്ടെത്തി

10 മത്സരങ്ങളോളം കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ജുവാന്‍ഡെ കളിക്കളത്തിൽ ഇറങ്ങിയെങ്കിലും കാര്യമായി തിളങ്ങാന്‍ ഈ താരത്തിന് സാധിച്ചില്ല. അതുകൊണ്ടാണ് ഇദ്ദേഹത്തിന്‍റെ കരാര്‍ പുതുക്കുന്നതില്‍ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പിന്മാറിയത്. മറ്റു വിദേശ താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button