Latest NewsNewsInternational

പണമില്ല; സൗജന്യ കോവിഡ് വാക്‌സിനില്‍ പ്രതീക്ഷയര്‍പ്പിച്ച് പാകിസ്ഥാൻ

ഇസ്ലാമാബാദ് : സുഹൃദ് രാജ്യങ്ങൾ സൗജന്യമായി നല്‍കുന്ന കോവിഡ് വാക്‌സിനില്‍ പ്രതീക്ഷയര്‍പ്പിച്ച് പാകിസ്ഥാൻ. അതിനാല്‍ തന്നെ തത്ക്കാലത്തേക്ക് വാക്‌സിന്‍ വാങ്ങേണ്ടതില്ലെന്നും പകരം ആര്‍ജ്ജിത പ്രതിരോധ ശേഷി നേടാമെന്നുമാണ് പാകിസ്ഥാന്റെ തീരുമാനം.

ചൈനയില്‍ നിന്നുള്ള സിനോഫാം, കാന്‍സിനോ ബയോ, ഓക്‌സ്‌ഫഡിന്‌റെ ആസ്ട്രാ സെനക്ക വാക്സിൻ, റഷ്യയുടെ സ്പുട്‌നിക്, എന്നീ വാക്‌സിനുകള്‍ക്കായി പാകിസ്ഥാൻ രജിസ്ടര്‍ ചെയ്തിട്ടുണ്ട്. എന്നാൽ പെട്ടെന്ന് കോവിഡ് വാക്‌സിന്‍ വാങ്ങാനുള്ള പദ്ധതിയെന്നും പാകിസ്ഥാൻ സര്‍ക്കാരിനില്ല. ആര്‍ജ്ജിത പ്രതിരോധ ശേഷിയിലൂടെയും മറ്റ് രാജ്യങ്ങള്‍ സംഭാവന ചെയ്യുന്ന കോവിഡ് വാക്‌സിനുകളെ ആശ്രയിച്ചും സ്ഥിതിഗതികളെ നേരിടാമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ദേശീയ ആരോഗ്യ സെക്രട്ടറി അമീര്‍ അഷ്‌റഫ് ഖവാജ പറഞ്ഞു.

Read Also : ഇനി ചൈനയും, പാകിസ്ഥാനും വിറയ്ക്കും അത്യാധുനിക മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ച് രാജ്യം.

അതേസമയം, ചൈനയുടെ കാന്‍സിനോ വാക്‌സിന്റെ ഒറ്റ ഡോസിന് ഏതാണ്ട് 13 ഡോളറോളം വരും. അതിനാലാണ് മറ്റ് രാജ്യങ്ങള്‍ സംഭാവനയായി നല്‍കുന്ന വാക്‌സിനായി കാത്തിരിക്കുന്നതെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ആമിര്‍ അമര്‍ ഇക്രം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button